// // // */
ഈയുഗം ന്യൂസ്
January 21, 2023 Saturday 11:36:59am
ദോഹ: ഇന്നലെ സംഘടിപ്പിച്ച ദോഹ മാരത്തോണിൽ മൊറോക്കൻ, കെനിയൻ താരങ്ങൾക്ക് വിജയം.
നിരവധി വിദേശ അത്ലെട്ടുകളടക്കം ഏകദേശം എണ്ണായിരത്തിലധികം പേർ പങ്കെടുത്ത മാരത്തോണിൻറെ പതിമൂന്നാം എഡിഷനിൽ കുട്ടികൾ മുതൽ മുതിർന്നവർ വരെ വിവിധ വിഭാഗങ്ങളിൽ പങ്കെടുത്തു.കുട്ടികൾക്ക് ഒരു കിലോമീറ്ററായിരുന്നു മത്സരം.ദോഹ കോർണിഷിൽ തുടങ്ങിയ മാരത്തോണിൽ ആയിരക്കണക്കിന് ആളുകൾ കാണികളായെത്തി.
ഒരു മില്യൺ റിയാൽ വിവിധ വിഭാഗങ്ങളിൽ സമ്മാനമായി വിതരണം ചെയ്തു.
ഫുൾ മരത്തോണിൽ 42 കിലോമീറ്ററായിരുന്നു ദൂരം. പകുതി മാരത്തോണിൽ 21 കിലോമീറ്റർ, ജൂനിയർ വിഭാഗത്തിൽ പത്തു കിലോമീറ്ററും അഞ്ചു കിലോമീറ്ററും, കുട്ടികളുടെ വിഭാഗത്തിൽ ഒരു കിലോമീറ്റർ എന്നീ വിഭാഗങ്ങളിലായാണ് മൊത്തം എണ്ണായിരം പേർ പങ്കെടുത്തത്.
ഒരീദുവാണ് സ്പോൺസർ.
പുരുഷവിഭാഗത്തിൽ മൊറോക്കോയിൽ നിന്നുള്ള മുഹ്സിൻ ഒട്ടൽഹ 2:06:49 മണിക്കൂറിൽ ഓട്ടം പൂർത്തിയാക്കി ഒന്നാം സ്ഥാനവും 2:06:52 മണിക്കൂറിൽ ഓട്ടം പൂർത്തിയാക്കി കെനിയയിൽ നിന്നുള്ള ഗെവിൻ കെറിക് രണ്ടാം സ്ഥാനവും 2:06:54 മണിക്കൂറോടെ കെനിയയിൽ നിന്നുള്ള വിക്ടറും എത്യോപ്യയിൽ നിന്നുള്ള അഡാനെയും മൂന്നാം സ്ഥാനവും പങ്കിട്ടു.
രെജിസ്ട്രേഷൻ ഫീസ് ആയി ശേഖരിച്ച തുക ചാരിറ്റിയിലേക്ക് സംഭാവന ചെയ്യുമെന്ന് മുഖ്യ സ്പോൺസർമാരായ ഉരീദു അറിയിച്ചു. .