// // // */
ഈയുഗം ന്യൂസ്
January 19, 2023 Thursday 04:54:30pm
ദോഹ: വയറ്റിൽ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച യാത്രക്കാരനെ ഹമദ് ഇന്റർനാഷണൽ എയർപോർട്ടിൽ അറസ്റ്റ് ചെയ്തതായി ഖത്തർ കസ്റ്റംസ് അതോറിറ്റി അറിയിച്ചു.
ഏകദേശം ഒന്നേകാൽ കിലോ വരുന്ന മെത്താംഫെറ്റമിൻ എന്ന ഉത്തേജക ഗുളികകൾ വയറ്റിൽ ഒളിപ്പിച്ചനിലയിലാണ് കണ്ടെത്തിയത്.
സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥർ യാത്രക്കാരനെ ഹോസ്പിറ്റലിൽ കൊണ്ടുപോയി പരിശോധന നടത്തിയപ്പോഴാണ് ഗുളികകൾ കണ്ടെത്തിയത്. പിന്നീട് ഓപ്പറേഷനിലൂടെ ഗുളികകൾ പുറത്തെടുത്തു.
ചിത്രങ്ങൾ കസ്റ്റംസ് അധികൃതർ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു.
യാത്രക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു.