// // // */
ഈയുഗം ന്യൂസ്
January 19, 2023 Thursday 01:46:35pm
ദോഹ: ഖത്തറിൽ ഗവണ്മെന്റ് സേവനങ്ങൾക്ക് ഈടാക്കുന്ന ഫീസ് പഠിക്കാനും പുനഃപരിശോധിക്കാനും ടെക്നിക്കൽ കമ്മിറ്റി രൂപീകരിക്കാൻ ഇന്ന് ചേർന്ന ക്യാബിനറ്റ് യോഗം തീരുമാനിച്ചു.
ഫീസുകൾ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ സർക്കാർ ഏജൻസികൾ സമർപ്പിച്ച നിർദേശങ്ങൾ കമ്മിറ്റി പരിഗണിക്കും.
ഇപ്പോൾ നൽകുന്ന ഫീസും അതിന് നൽകുന്ന സേവനവും താരതമ്യം ചെയ്യുകയും ഫീസ് കൂടുതലാണോ കുറവാണോ എന്നും ഫീസ് ഈടാക്കേണ്ടതുണ്ടോ എന്ന് പരിശോധക്കുകയും ചെയ്യും.
ഫീസ് ഈടാക്കുന്നത് മൂലം സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും കമ്പനികൾക്കും ഉണ്ടാകുന്ന സാമ്പത്തിക ബാധ്യതയും വിലക്കയറ്റം, മറ്റു ചെലവുകൾ തുടങ്ങിയ ഘടകങ്ങൾ സാമ്പത്തിക മേഖലയിൽ ഉണ്ടാക്കുന്ന മാറ്റങ്ങളും കമ്മിറ്റി പരിശോധിക്കും.