// // // */
ഈയുഗം ന്യൂസ്
January 18, 2023 Wednesday 12:14:07pm
ദോഹ: ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി ഹൃസ്വസന്ദർശനത്തിനായി ബുധനാഴ്ച അബുദാബിയിലെത്തി.
യൂ.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി അമീർ കൂടിക്കാഴ്ച നടത്തും.
ഉന്നതതല സംഘം അമീറിനെ അനുഗമിക്കുന്നതായി അമീരി ദിവാൻ പത്രക്കുറിപ്പിൽ പറഞ്ഞു.
യൂ.എ.ഇ പ്രസിഡന്റിന്റെ ക്ഷണം സ്വീകരിച്ചാണ് അമീർ അബുദാബിയിലെത്തിയത്.
ഉപരോധത്തിന് ശേഷം ഖത്തറും യൂ.എ.ഇ യും തമ്മിലുള്ള ബന്ധം പുനഃസ്ഥാപിച്ച ശേഷം ഇത് രണ്ടാം തവണയാണ് അമീർ അബുദാബി സന്ദർശിക്കുന്നത്.
ഉപരോധത്തിന് ശേഷം ആദ്യമായി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ കഴിഞ്ഞ മാസം ദോഹ സന്ദർശിച്ചിരുന്നു.
ഉപരോധത്തിന് ശേഷം ഖത്തറും സൗദിയും ഈജിപ്തും തമ്മിലുള്ള ബന്ധത്തിൽ പുരോഗതി കൈവരിച്ചെങ്കിലും യൂ.എ.ഇ യുമായുള്ള ബന്ധം മന്ദഗതിയിലായിരുന്നു.
അമീറിന്റെ സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടാൻ സഹായിക്കും.