// // // */
ഈയുഗം ന്യൂസ്
January 13, 2023 Friday 03:55:26pm
ദോഹ: ചങ്ങരംകുളം മേഖലയിലെ ഖത്തർ പ്രവാസികളുടെ കൂട്ടായ്മ നിലവിൽ വന്നു.
മലപ്പുറം-തൃശൂർ- പാലക്കാട് ജില്ലകളുടെ സംഗമ സ്ഥലമായ മലപ്പുറം ജില്ലയിലെ ചങ്ങരംകുളം പ്രദേശത്തെ പ്രവാസികളുടെ ബഹുമുഖമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനും നാട്ടിലും ഖത്തറിലും സാമൂഹിക, സാംസ്കാരിക പ്രവർത്തനങ്ങൾക്ക് വേണ്ടി ചങ്ങരംകുളം മേഖലയിലെ പ്രവാസികളുടെ പൊതുവായ ഒരു കൂട്ടായ്മക്കാണ് രൂപം നൽകിയത്.
ചങ്ങരംകുളം പ്രദേശത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സുഹൃത്തുക്കൾ ഖത്തറിലെ മുതിർന്ന പ്രവാസിയായ CV മുഹമ്മദലി ഹാജിയുടെ നേതൃത്വത്തിൽ ദോഹ ബ്ലാക്ക് ഒലിവ് റെസ്റ്റോറന്റിൽ വെച്ച് നടത്തിയ യോഗത്തിൽ പതിനഞ്ച് അംഗങ്ങൾ അടങ്ങിയ ഭരണസമിതിക്കു രൂപം നൽകുകയും കൂട്ടായ്മക്ക് *ചങ്ങരംകുളം പ്രവാസി അസോസിയേഷൻ ഖത്തർ*(CPAQ)എന്ന പേര് നാമകരണം ചെയ്യുകയും ചെയ്തു.
യോഗത്തിൽ ഷാജി മുടവത്ത്, സിദ്ദിഖ് ചെറുവല്ലൂർ, വിനോദ് പെരുമുക്ക്, നാസർ മൂക്കുതല, നിഹാദ് CV, മൻസൂർ KV, സൈനുദ്ധീൻ ആലംകോട് നവാസ് വട്ടത്തൂർ എന്നിവർ പ്രവാസി കൂട്ടായ്മയുടെ ആവശ്യകതയെ കുറിച്ചും പ്രവാസികളുടെ സാഹോദര്യ ബന്ധവും ഐക്യവും, നിലനിർത്തുന്നത്തിന്റെ പ്രാധാന്യത്തെകുറിച്ചും സംസാരിച്ചു.