// // // */ E-yugam


ഈയുഗം ന്യൂസ്
December  26, 2022   Monday   07:10:46pm

news



whatsapp

ദോഹ: യശ:ശരീരനായ സാഹിത്യകാരൻ സി.വി ശ്രീരാമന്റെ സമരണാർത്ഥം ഖത്തർ സംസ്കൃതി എല്ലാ വർഷവും പ്രവാസി മലയാളി എഴുത്തുകാർക്കായി സംഘടിപ്പിക്കാറുള്ള സംസ്കൃതി-സി.വി ശ്രീരാമൻ സാഹിത്യ പുരസ്കാരത്തിന്റെ ഈ വർഷത്തെ അവാർഡ് സമർപ്പണം ഡിസംബർ 30 വെള്ളിയാഴ്ച വൈകീട്ട് 6.30-ന് ഐ.സി.സി അശോക ഹാളിൽ നടക്കുമെന്ന് സംസ്‌കൃതി ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു.

അമേരിക്കൻ പ്രവാസി മലയാളിയായ പ്രിയ ജോസഫ് രചിച്ച ''മാണീം ഇന്ദിരാഗാന്ധീം" എന്ന കഥയാണ് ഈ വർഷം പുരസ്കാരത്തിന് അർഹമായത്. മികച്ച മലയാള ചെറുകഥയ്ക്ക് നൽകുന്ന നിലവിലെ ഏറ്റവും വിലയേറിയ പ്രവാസി ചെറുകഥാപുരസ്കാരമാണ് 50,000 രൂപയും പ്രശസ്തിഫലകവും ഉൾപ്പെടുന്ന സംസ്കൃതി- സി.വി ശ്രീരാമൻ സാഹിത്യപുരസ്കാരം.

സാഹിത്യകാരനും നിരൂപകനുമായ ഡോ. ഇ.പി രാജഗോപാലൻ ചെയർമാനും സാഹിത്യകാരന്മാരായ അഷ്ടമൂർത്തി, ഷിനിലാൽ എന്നവർ അംഗങ്ങളുമായ സമിതിയാണ് ഈ വർഷത്തെ പുരസ്കാരത്തിനു അർഹമായ ചെറുകഥ തെരെഞ്ഞെടുത്തത്.

2014 മുതൽ GCC രാഷ്ട്രങ്ങളിൽ താമസിക്കുന്ന പ്രവാസി മലയാളികൾക്ക് മാത്രമായി സംഘടിപ്പിച്ചിരുന്ന ഈ പുരസ്കാരം 2022 മുതൽ ലോകമെമ്പാടുമുള്ള പ്രവാസികളിലേക്ക് വ്യാപിപ്പിക്കുകയും ജപ്പാൻ, ആസ്ട്രേലിയ, യൂറോപ്യൻ രാജ്യങ്ങൾ, കാനഡ, അമേരിക്ക എന്നിവിടങ്ങളിൽ നിന്നടക്കമുള്ള നിരവധി കഥകളിൽ നിന്നും പ്രിയ ജോസഫ് രചിച്ച ''മാണീം ഇന്ദിരാഗാന്ധീം" എന്ന കഥ പുരസ്കാരത്തിന് അർഹമാവുകയും ചെയ്തു.

സാംസ്കാരിക പരിപാടികളും, ഡോ. ഇ. പി. രാജഗോപാലന്റെ പ്രഭാഷണവും, മറ്റു കലാ പരിപാടികളും ചടങ്ങിന്റെ ഭാഗമായി ഉണ്ടാകും. പ്രിയ ജോസഫിനു 50,000 രൂപയും പ്രശസ്തിഫലകവും അടങ്ങുന്ന പുരസ്കാരം ആ വേദിയിൽ സമർപ്പിക്കും.

Comments


Page 1 of 0