// // // */
ഈയുഗം ന്യൂസ്
December 26, 2022 Monday 07:02:30pm
ദോഹ: ഖത്തറിൽ നടന്ന ഫിഫ ലോക കപ്പ് മത്സരങ്ങളിൽ വളണ്ടിയർ സേവനം നടത്തിയ മലപ്പുറം ജില്ലയിലെ കെഎംസിസി അംഗങ്ങളെ ജില്ലാ കമ്മിറ്റി ഉപഹാരം നൽകി ആദരിച്ചു.
വിവിധ സ്റ്റേഡിയങ്ങളിലും ഫാൻ സോണുകളിലുമായി വനിതകളടക്കം നൂറ്റി അൻപതോളം കെഎംസിസി പ്രവർത്തകരാണ് വളണ്ടിയർമാരായി പ്രവർത്തിച്ചിരുന്നത്.
കെഎംസിസി ഹാളിൽ നടന്ന പരിപാടി കെഎംസിസി സംസ്ഥാന പ്രസിഡണ്ട് എസ്എഎം ബഷീർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് സവാദ് വെളിയംകോട് അധ്യക്ഷത വഹിച്ചു.
കെ മുഹമ്മദ് ഈസ, ആർഗ്ഗൻ ഗ്ലോബൽ ഗ്രൂപ്പ് സിഇഒ അബ്ദുൽ ഗഫൂർ, അസീസ് നരിക്കുനി, കെപി മുഹമ്മദലി ഹാജി, സലിം നാലകത്ത്, പികെ മുസ്തഫ ഹാജി, കോയ കൊണ്ടോട്ടി, വി ഇസ്മായിൽ ഹാജി, പി പി അബ്ദുറഷീദ്, അലി മൊറയൂർ തുടങ്ങിയവർ ഉപഹാരങ്ങൾ കൈമാറി.
ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ അക്ബർ വെങ്ങശ്ശേരി, ട്രഷറർ റഫീഖ് കൊണ്ടോട്ടി, ഭാരവാഹികളായ മെഹബൂബ് നാലകത്ത് , ഇസ്മായിൽ ഹുദവി, അബ്ദുൽ ജബ്ബാർ പാലക്കൽ, ശരീഫ് വളാഞ്ചേരി, മുഹമ്മദ് ലൈസ് കുനിയിൽ, മജീദ് പുറത്തൂർ, മുനീർ പട്ടർകടവ്, ഷംസീർ മാനു എന്നിവർ നേതൃത്വം നൽകി.