// // // */ E-yugam


ഈയുഗം ന്യൂസ്
December  24, 2022   Saturday   11:34:17pm

news



whatsapp

ദോഹ: ഖത്തർ കൾച്ചറൽ ഫോറം തീരുർ ഘടകം തിരൂർ മണ്ഡലം പ്രവാസി സുഹൃത്തുക്കൾക്കായി ദോഹയിലെ റിറ്റൈൽ വ്യാപാര മേഖലയിലെ പ്രഗൽഭരായ ദോഹ സെന്ററുമായി സഹകരിച്ചു സംഘടിപ്പിച്ച പ്രവചന മത്സര വിജയികൾക്ക് സമ്മാനം നൽകി .

ദോഹ ബുഖാരി റെസ്റ്റോറന്റ്ൽ നടന്ന പ്രവാസി സംഗമം കൾച്ചറൽ ഫോറം മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ്‌ ശ്രീ അലവിക്കുട്ടി ഉത്ഘാടനം നിർവഹിച്ചു.

പ്രവചന മത്സരത്തിൽ മുഹമ്മദ്‌ മുസ്തഫ, ഹംസ ചെമ്പ്ര, നിയാസ് പി. പി. എന്നവർ യഥാക്രമം ഒന്നും, രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി വിജയിച്ചു.

സദീർ അലി തീരുർ, ഉമ്മർ സാദിഖ് പച്ചാട്ടിരി, ശാക്കിർ എന്നിവർ വിജയികൾക്കുള്ള സമ്മാന വിതരണം നടത്തി കൾച്ചറൽ ഫോറം തിരൂർ മണ്ഡലം പ്രസിഡന്റ് അമീൻ അന്നാര അധ്യക്ഷത വഹിച്ച സംഗമത്തിനു സെക്രട്ടറി സാലിക്ക് അടീപ്പാട്ട് നന്ദി പറഞ്ഞു.

Comments


Page 1 of 0