// // // */
ഈയുഗം ന്യൂസ്
December 04, 2022 Sunday 12:05:07am
ദോഹ: മതനിരപേക്ഷ ഇന്ത്യയെ നിലനിർത്താൻ ഫാഷിസത്തിനെതിരെ അണിചേരേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യമാണെന്നും മുഴുവൻ ജനാധിപത്യ വിശ്വാസികളും പ്രസ്തുത പോരാട്ടത്തിൻ്റെ ഭാഗമാവണമെന്നും സയ്യിദ് നാസർകോയ തങ്ങൾ അഭിപ്രായപ്പെട്ടു.
ഇന്ത്യൻ നാഷണൽ ലീഗ് സംസ്ഥാന വ്യാപകമായി നടത്തി ക്കൊണ്ടിരിക്കുന്ന സെക്യുലർ ഇന്ത്യ ക്യാമ്പയിൻ്റെ ഭാഗമായി IMCC ഖത്തർ കമ്മറ്റി സംഘടിപ്പിച്ച പ്രവർത്തക സംഗമത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്ന് തെരഞ്ഞെടുക്കുന്ന രണ്ടു വിദ്യാർഥികൾക്ക് IMCC ഖത്തർ കമ്മറ്റി ഏർപ്പെടുത്തിയ യു.റൈസൽ സ്കോളർഷിപ്പിൻ്റെ പ്രഖ്യാപനം യോഗത്തിൽ വെച്ച് നാസർ കോയ തങ്ങൾ നടത്തി.
കൂടാതെ ഖത്തർ വേൾഡ് കപ്പ് 2022ന് മാധ്യമം പത്രത്തിൻ്റെ മീഡിയ ഫോട്ടോഗ്രാഫറായി ഖത്തറിലെത്തിയ ബൈജു കൊടുവള്ളിക്ക് IMCC മെമൻ്റോ നൽകി ആദരിച്ചു.
ഖത്തർ സംഗം റെസ്റ്റോറൻ്റ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ പി.പി. സുബൈർ അധ്യക്ഷത വഹിച്ചു.
പ്രവർത്തക സംഗമം കെ.എൻ.ആർ.ഐ ജനറൽ സെക്രെട്ടറി ഷിറാസ് എൻ.പി. ഉൽഘാടനം ചെയ്തു. മജീദ് ചിത്താരി നംശീർ ബഡേരി ബഷീർ വളാഞ്ചേരി നിസാർ എലത്തൂർ റഊഫ് ആരാമ്പ്രം എന്നിവർ സംസാരിച്ചു. മൻസൂർ കൊടുവള്ളി സ്വാഗതവും റഫീഖ് കോതൂർ നന്ദിയും പറഞ്ഞു.