// // // */
ഈയുഗം ന്യൂസ്
November 30, 2022 Wednesday 06:24:38pm
ദോഹ: തിങ്കളാഴ്‌ച ലുസൈൽ സ്റ്റേഡിയത്തിൽ നടന്ന പോർച്ചുഗൽ - യുറുഗ്വാ മത്സരത്തിനിടയിൽ പ്രതിഷേധസൂചകമായി ഗ്രൗണ്ടിൽ ഇറങ്ങി ഓടിയ ഫുട്ബോൾ ആരാധകന്റെ ഹയ്യ കാർഡ് ക്യാൻസൽ ചെയ്തതായി സുപ്രീം കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.
റെയിൻബോ ഫ്ലാഗ് കയ്യിലേന്തിയാണ് 35 കാരനായ മാരിയോ ഫെറി പിച്ചിലിറങ്ങിയത്. ഉടൻതന്നെ സെക്യൂരിറ്റി പ്രവർത്തകർ അദ്ദേഹത്തെ പിടികൂടി.
'യുക്രൈനിനെ രക്ഷിക്കുക' എന്ന് മുൻഭാഗത്തും 'ഇറാനിയൻ വനിതകളെ ബഹുമാനിക്കുക' എന്ന് പിൻഭാഗത്തും എഴുതിയ ടി ഷർട്ട് ധരിച്ചാണ് മാരിയോ ഗ്രൗണ്ടിലിറങ്ങിയത്. സ്വവർഗ്ഗരതിക്കാരെ സൂചിപ്പിക്കുന്ന റെയിൻബോ പതാകയും കയ്യിലുണ്ടായിരുന്നു. .
സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ആണ് മാരിയോ.
ആദ്യം അറസ്റ്റ് ചെയ്‌തെങ്കിലും പിന്നീട് വിട്ടയച്ചതായി മാരിയോ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
മാരിയോയുടെ ഹയ്യ കാർഡ് ക്യാൻസൽ ചെയ്തതായും ഇനി നടക്കുന്ന മത്സരങ്ങൾ കാണുന്നതിൽ നിന്നും വിലക്കിയതായും സുപ്രീം കമ്മിറ്റി അറിയിച്ചു.
ഫുട്ബാൾ മത്സരങ്ങളിൽ പിച്ചിലിറങ്ങുന്നതാണ് മാരിയോയുടെ ഹോബി.
ക്രിസ്റ്റിയാനോ റൊണാൾഡോയുടെ കൂടെ ഫോട്ടോയെടുക്കാൻ ആരോ ഗ്രൗണ്ടിലിറങ്ങിയതാണെന്നാണ് ആദ്യം കരുതിയതെന്ന് പോർച്ചുഗൽ ടീമിലെ ഒരു കളിക്കാരൻ പറഞ്ഞു.
2014 ലെ ബ്രസീലിൽ നടന്ന വേൾഡ് കപ്പിലും മാരിയോ ഗ്രൗണ്ടിലിറങ്ങി ഓടിയിട്ടുണ്ട്.