// // // */
ഈയുഗം ന്യൂസ്
November 30, 2022 Wednesday 12:32:56pm
ദോഹ: വേൾഡ് കപ്പ് ചരിത്രത്തിൽ ആദ്യമായി മൂന്ന് വനിതാ റഫറിമാർ മെൻസ് ഫുട്ബാൾ മത്സരം നിയന്ത്രിക്കും.
നാളെ (വ്യാഴാഴ്ച) ) നടക്കുന്ന കോസ്റ്റ റിക - ജർമ്മനി മത്സരമാണ് സ്റ്റെഫാനി ഫ്രാപ്പാർട്, നുഎസാ ബാക്ക്, കരൺ ഡിയാസ് എന്നിവർ ചേർന്ന് നിയന്ത്രിക്കുക.
സ്റ്റെഫാനി ഫ്രാപ്പാർട് ആയിരിക്കും മത്സരത്തിലെ പ്രധാന റഫറി. പോളണ്ട്-മെക്സിക്കോ മത്സരത്തിൽ നാലാം റഫറി ആയിരുന്നു 38 കാരിയായ ഈ ഫ്രഞ്ച് വനിത.
സ്റ്റെഫാനിയുടെ അസ്സിസ്റ്റന്റുമാരായി ബ്രസീലുകാരിയായ നുഎസായും മെക്സിസിക്കോയിൽ നിന്നുള്ള ഡിയാസും ഉണ്ടായിരിക്കും.
റുവാണ്ടയിൽ നിന്നുള്ള സലീമാ മൂകസാൻഗയും ജപ്പാനിൽ നിന്നുള്ള യമഷിത യോഷിമിയും ഈ ടൂർണമെന്റിൽ വനിതാ റഫറിമാരായുണ്ട്.