// // // */
ഈയുഗം ന്യൂസ്
November 28, 2022 Monday 01:00:43pm
ദോഹ: വേൾഡ് കപ്പിനായി പ്രത്യേകം ഉൽപ്പാദിപ്പിച്ച് ഖത്തറിലേക്ക് കൊണ്ടുവന്ന ലക്ഷക്കണക്കിന് ബിയർ കാനുകൾ ബാക്കിവരുമെന്ന് പ്രമുഖ വേൾഡ് കപ്പ് സ്പോൺസറും ബിയർ നിർമാതാക്കളുമായ ബഡ്‌വെയ്‌സർ അറിയിച്ചു.
ബാക്കി വരുന്ന ബിയർ വേൾഡ് കപ്പ് നേടുന്ന രാജ്യത്തേക്ക് അയക്കുമെന്നും കമ്പനി അറിയിച്ചു.
സ്റ്റേഡിയങ്ങൾക്ക് സമീപം മദ്യ വിൽപ്പന ഖത്തർ നിരോധിച്ചതാണ് ബിയർ ബാക്കിവരാൻ കാരണം. ബിയർ സ്റ്റാളുകൾ അനുവദിക്കുമെന്ന് നേരത്തെ ഖത്തർ അറിയിച്ചിരുന്നെങ്കിലും ടൂർണമെന്റ് തുടങ്ങുന്നതിന്റെ രണ്ട് ദിവസം മുമ്പ് സ്റ്റേഡിയങ്ങൾക്ക് സമീപം മദ്യ വില്പന അനുവദിക്കില്ലെന്ന് തീരുമാനിച്ചു.
എത്ര ബിയർ ബാക്കിവരുമെന്ന് കമ്പനി വ്യക്തമാക്കിയില്ലെങ്കിലും ലക്ഷക്കണക്കിന് ബിയർ കാനുകൾ ബാക്കി വരുമെന്നാണ് കണക്കാക്കുന്നത്.
ഫാൻ സോണുകളിലും ഹോട്ടലുകളിലുമാണ് ഇപ്പോൾ ബിയർ ലഭിക്കുന്നത്. ലോക കപ്പ് സന്ദർശകരിൽ മൂന്നിലൊന്ന് ഗൾഫ് രാജ്യങ്ങളിൽ നിന്നാണെന്നതും വിൽപ്പനയെ ബാധിക്കുന്നു.
സമീപകാല ചരിത്രത്തിൽ ഏറ്റവും കുറഞ്ഞ ബിയർ വിൽപ്പന രേഖപ്പെടുത്തിയ വേൾഡ് കപ്പായിരിക്കും ഖത്തറിലേത്.
112 മില്യൺ ഡോളാറാണ് സ്‌പോൺസർഷിപ്പ് ഫീസായി ബാഡ്‌വെയ്‌സർ ഫിഫക്ക് നൽകുന്നത്. ഈ വേൾഡ് കപ്പിലെ നഷ്ടം നികത്താൻ അടുത്ത വേൾഡ് കപ്പിൽ 48.2 മില്യൺ ഡോളർ ഡിസ്‌കൗണ്ട് നൽകണമെന്നും കമ്പനി ആവശ്യപ്പെട്ടു.