// // // */
ഈയുഗം ന്യൂസ്
November 28, 2022 Monday 12:16:15pm
ദോഹ: വേൾഡ് കപ്പ് കാണാൻ ദോഹയിൽ ഏറ്റവും കൂടുതൽ സന്ദർശകർ എത്തിയത് സൗദി അറേബ്യ, ഇന്ത്യ, അമേരിക്ക എന്നീ രാജ്യങ്ങളിൽ നിന്ന്.
മൊത്തം സന്ദർശകരിൽ 55 ശതമാനം പേരും പത്തു രാജ്യങ്ങളിൽ നിന്നാണ് എത്തിയത്. അമേരിക്ക കഴിഞ്ഞാൽ മറ്റു രാജ്യങ്ങൾ മെക്സിക്കോ, ബ്രിട്ടൻ, അര്‍ജന്റീന, ഈജിപ്ത്, ഇറാൻ, മൊറോക്കോ, സുഡാൻ എന്നിവയാണ്.
11 ശതമാനം പേർ സൗദിയിൽ നിന്നും ഒൻപത് ശതമാനം പേർ ഇന്ത്യയിൽ നിന്നും ഏഴ് ശതമാനം അമേരിക്കയിൽ നിന്നും മെക്സിക്കോ, ബ്രിട്ടൺ എന്നീ രാജ്യങ്ങളിൽ നിന്നും ആറ് ശതമാനവും അര്‍ജന്റീനയിൽ നിന്ന് നാല് ശതമാനവും എത്തിയതായി ഖത്തർ ടൂറിസം അറിയിച്ചു.
മൂന്നിലൊന്ന് സന്ദർശകർ ഗൾഫ് രാജ്യങ്ങളിൽ നിന്നാണ്.
ബ്രിട്ടൺ, ജർമ്മനി, അമേരിക്ക, ഇന്ത്യ, ചൈന റഷ്യ എന്നിവയാണ് ഖത്തറിന് ഏറ്റവും പ്രധാനപ്പെട്ട ടൂറിസം മാർക്കറ്റുകൾ.