// // // */ E-yugam


ഈയുഗം ന്യൂസ്
November  27, 2022   Sunday   01:00:26pm

news



whatsapp

ദോഹ: ചരിത നിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ച ഖത്തർ വേൾഡ് കപ്പ് മറ്റൊരു അപൂർവ സംഭവത്തിനും സാക്ഷിയായി.

വ്യാഴാഴ്ച നടന്ന സ്വിറ്റ്സർലൻഡ്-കാമറൂൺ മത്സരത്തിൽ സ്വിറ്റസർലണ്ടിനെ വിജയത്തിലേക്ക് നയിച്ച ഏക ഗോൾ നേടിയത് കാമറൂണിൽ ജനിച് സ്വിറ്റസർലണ്ടിലേക്ക് കുടിയേറിയ ബ്രീൽ എംബോളോ ആയിരുന്നു.

പിറന്ന നാടിനെതിരെ നേടിയ ഗോൾ നേട്ടത്തിൽ സന്തോഷിക്കാൻ സാധിക്കാതെ എംബോളോ വികാരഭരിതനായപ്പോൾ ജന്മനാടായ കാമറൂനിൽ 'അദ്ദേഹത്തിൻ്റെ പിതാവിന്റെ വീട് കാമറൂൺ ആരാധകർ ആക്രമിച്ചു.

ജനക്കൂട്ടം വീടിന് കല്ലെറിയുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. 'ചതിയനായ' എംബോളോക്കെതിരെയുള്ള അമർഷം തീർക്കാനാണ് വീട് ആക്രമിച്ചത്.

ഗോൾ നേടിയ ശേഷം എംബോളോ ആഘോഷിക്കാൻ വിസമ്മതിച്ച് ഗ്രൗണ്ടിൽ കൈകൾ ഉയർത്തി ജന്മനാടിനോടുള്ള സ്നേഹം പ്രകടിപ്പിച്ചിരുന്നു. മറ്റു ടീം അംഗങ്ങളാണ് വിജയം ആഘോഷിച്ചത്.

"എൻ്റെ ആദ്യത്തെ വേൾഡ് കപ്പ് ഗോളിൽ എനിക്ക് അഭിമാനമുണ്ട്. പക്ഷെ വിചിത്രമായ ഒരു വികാരമാണ് എനിക്ക് അനുഭവപ്പെടുന്നത്," എംബോളോ പിന്നീട് പറഞ്ഞു.

അമ്മയോട് കൂടെ സ്വിറ്റ്സർലൻഡിലേക്ക് താമസം മാറിയ എംബോളോ പിന്നീട് സ്വിറ്റ്സർലൻഡ് ടീമിൽ ചേരുകയായിരുന്നു. നിരവധി ആഫ്രിക്കൻ വംശജരാണ് യൂറോപ്യൻ ടീമുകൾക്കായി ഈ ലോക കപ്പിൽ മത്സരിക്കുന്നത്.

Comments


Page 1 of 0