// // // */
ഈയുഗം ന്യൂസ്
November 27, 2022 Sunday 09:40:25am
ദോഹ: അര്ജന്റീന-മെക്സിക്കോ മത്സരം കാണാൻ ദോഹയിലെ ലുസൈൽ സ്റ്റേഡിയത്തിലേക്ക് ഇന്നലെ രാത്രി പത്തു മണിക്ക് ഒഴുകിയെത്തിയത് കഴിഞ്ഞ 28 വർഷത്തിനിടയിലെ ഏറ്റവും വലിയ ജനക്കൂട്ടം.
88,966 ആരാധകരാണ് ഇന്നലെ സ്റ്റേഡിയത്തിൽ എത്തിയത്.
അമേരിക്കയിൽ 1994 ൽ നടന്ന വേൾഡ് കപ്പ് ഫൈനൽ മത്സരത്തിലാണ് ഏറ്റവും വലിയ ജനക്കൂട്ടമെത്തിയതെന്നും കാലിഫോർണിയയിലെ സ്റ്റേഡിയത്തിൽ പെനാൽറ്റി ഷൂട്ട്ഔട്ടിൽ ബ്രസീൽ ഇറ്റലിയെ പരാജയപ്പെടുത്തന്നത് കാണാൻ 91,194 പേർ എത്തിയതായും ഫിഫ അറിയിച്ചു.
ലുസൈൽ സ്റ്റേഡിയത്തിൽ എത്തിയവരിൽ ഭൂരിഗാഗവും ഇന്ത്യൻ ആരാധകനായിരുന്നു. നെഞ്ചിടിപ്പോടെ ലോകം കാത്തിരുന്ന വാശിയേറിയ മത്സരത്തിൽ ആദ്യ ഗോൾ സ്കോർ ചെയ്തു മെസ്സി ആരാധകരെ ഇളക്കിമറിച്ചു.
2 - 0 നാണ് അര്ജന്റീന വിജയിച്ചത്.
ഇതിനുമുമ്പ് നടന്ന ചില മത്സരങ്ങളിൽ ഒഴിഞ്ഞു കിടന്ന ചില സീറ്റുകൾ ഉയർത്തിക്കാട്ടി ഖത്തറിനെ വിമർശിച്ച പാശ്ചാത്യൻ മാധ്യമങ്ങൾക്കുള്ള വായടപ്പൻ മറുപടി കൂടിയായിരുന്നു ഇന്നലെ സ്റ്റേഡിയത്തിലെത്തിയ ജനസാഗരം.
പുതിയ റെക്കോർഡ് സൃഷ്ട്ടിക്കാൻ ഖത്തറിനെ സഹായിച്ചത് മലയാളികളുടെ മെസ്സി ആരാധനയാണെന്നതിൽ സംശയമില്ല. ആരാധനയാണെന്നതിൽ സംശയമില്ല. സ്റ്റേഡിയം മുഴുവൻ വെള്ള-നീലക്കടലായിരുന്നു.