// // // */ E-yugam


ഈയുഗം ന്യൂസ്
November  26, 2022   Saturday   03:42:53pm

news



whatsapp

ദോഹ: ഫുട്ബാൾ മത്സരം കാണാൻ മകനോടൊപ്പം ദോഹയിലെത്തിയ വെയിൽസ്‌ ആരാധകൻ മരണപ്പെട്ടു.

അറുപത്തിരണ്ട്‌ വയസ്സുള്ള കെവിൻ ഡേവീസ് ആണ് മരണപ്പെട്ടത്. അസുഖം മൂലം സ്വാഭാവിക മരണമായിരുന്നെന്ന് വെയിൽസ്‌ ഫുട്ബോൾ അസോസിയേഷൻ അറിയിച്ചു.

നമ്മുടെ ആരാധകരിലൊരാൾ ദോഹയിൽ മരണപ്പെട്ടതിൽ ദുഃഖം രേഖപ്പെടുത്തുന്നു. കുടുംബത്തിന് അനുശോചനം അറിയിക്കുന്നു," വെയിൽസ്‌ ഫുട്ബോൾ അസോസിയേഷൻ ചീഫ് എക്സ്ക്യൂട്ടീവ് നോയൽ മൂണി പറഞ്ഞു.

വെള്ളിയാഴ്ച്ച നടന്ന മത്സരത്തിൽ ഇറാൻ വെയിൽസിനെ രണ്ട് ഗോളിന് പരാജയപ്പെടുത്തിയിരുന്നു.അസുഖം കാരണം ഡേവീസിന് സ്റ്റേഡിയത്തിൽ എത്താൻ സാധിച്ചിരുന്നില്ല.

2,500 വെയിൽസ്‌ ആരാധകർ ദോഹയിലുണ്ടെന്നാണ് അസോസിയേഷൻ കണക്കാക്കുന്നത്.

Comments


   condolences

Page 1 of 1