// // // */
ഈയുഗം ന്യൂസ്
November 26, 2022 Saturday 02:35:26pm
ദോഹ: ഖത്തറിലെ പുതിയ ഇന്റർനെറ്റ് സെൻസേഷൻ -- മെട്രോ മാൻ.
സൂഖ് വാഖിഫ് മെട്രോ സ്റ്റേഷന് മുമ്പിൽ ഉയരത്തിലുള്ള കസേരയിലിരുന്ന് മെഗാഫോണിലൂടെ 'മെട്രോ മെട്രോ മെട്രോ' എന്ന് വിളിച്ചുപറഞ്ഞ് യാത്രക്കാർക്ക് സ്റ്റേഷനിലേക്കുള്ള വഴികാണിച്ചുകൊടുക്കുന്ന അബുബക്കർ അബ്ബയാണ് സമൂഹ മാധ്യമങ്ങളിൽ താരമായത്.
സംഗീതാത്മകമായും വ്യത്യസ്ത ശൈലിയിലും മെട്രോ വിളിച്ചുപറയുന്നതാണ് അതുവഴി പോകുന്ന യാത്രക്കാരുടെ ശ്രദ്ധ മെട്രോ മാനിലേക്ക് തിരിച്ചത്.
ടിക് ടോക്കിൽ പുതുതായി തുറന്ന അക്കൗണ്ടിൽ മണിക്കൂറിനുള്ളിൽ അബ്ബക്ക് നാൽപ്പതിനായിരം ഫോള്ളോവെർസിനെ ലഭിച്ചു. മെട്രോ, മെട്രോ തൻ്റെ ഫോണിലെ റിംഗ് ടോൺ ആക്കിയതായി ഒരു ഫോള്ളോവെർ അറിയിച്ചു.
ഇംഗ്ലണ്ട്-അമേരിക്ക മത്സരത്തിൽ അബ്ബ പ്രത്യേക അതിഥിയായിരുന്നു. തിങ്ങിനിറഞ്ഞ അൽ ബൈത് സ്റ്റേഡിയം പിച്ചിൽ വെച്ച് പതിനായിരങ്ങളുടെ മുമ്പിൽ അബ്ബ മൈക്രോഫോണിലൂടെ 'മെട്രോ' എന്ന് വിളിച്ചുപറഞ്ഞപ്പോൾ കാണികൾ 'ദിസ് വേ' (This Way) എന്ന് വിളിച്ചുപറഞ്ഞു കയ്യടിച്ചു.
വീഡിയോ വൈറലായതോടെ പലരും അബ്ബയുടെ ഫോട്ടോയെടുത്തു.
ഖത്തറിലെ ലോക കപ്പ് ആഘോഷങ്ങൾക്ക് കൂടുതൽ നിറം നൽകുന്നതാണ് അബ്ബയുടെ വീഡിയോ.