// // // */
ഈയുഗം ന്യൂസ്
November 26, 2022 Saturday 10:16:50am
ദോഹ: ഗേൾസ് ഇന്ത്യ റയ്യാൻ സോൺ "സ്റ്റേ ഓവർ" നിശാ ക്യാമ്പ് സംഘടിപ്പിച്ചു.
നവംബർ 24 വ്യാഴാഴ്ച വൈകീട്ട് 6 30ന് അസീസിയയിൽ സംഘടിപ്പിച്ച ക്യാമ്പ് ഐഷ റെനയുടെ പ്രാർത്ഥനയോടെ ആരംഭിച്ചു.
പരിപാടിയിൽ "ക്ളോസർ ടു ആൾമൈറ്റി" എന്ന വിഷയത്തില്‍ ഷാനവാസ് ഖാലിദ് മുഖ്യ പ്രഭാഷണം നടത്തി. ആമിന സെന്ന ഫൺ ഗെയിം നടത്തി. വേൾഡ് കപ്പിലെ ബ്രസീൽ- സെർബിയ മത്സരം എല്ലാവരും ഒന്നിച്ചിരുന്നു വീക്ഷിച്ചു.
ഖൻസ, ഫിദ,അഫ്രീൻ എന്നിവരുടെ നേതൃത്വത്തിൽ വിവിധ സെഷനുകളിലായി നിരവധി പരിപാടികൾ നടന്നു.വെള്ളിയാഴ്ച രാവിലെ നടന്ന അവസാന സെഷനിൽ വിമൻ ഇന്ത്യ റയാൻ സോൺ പ്രസിഡണ്ട് ഷജീന ജലീൽ സന്ദേശം നല്‍കി.
റയ്യാൻ സോൺ എക്സിക്യൂട്ടീവ് അംഗങ്ങളായ ഷാഹിദ, ഷഫ്ന,സജ്ന എന്നിവർ പരിപാടി നിയന്ത്രിച്ചു.