// // // */ E-yugam


ഈയുഗം ന്യൂസ്
November  24, 2022   Thursday   01:38:54pm

news



whatsapp

ദോഹ: വേൾഡ് കപ്പ് ആഘോഷങ്ങൾക്ക് കൂടുതൽ നിറം പകരാൻ 24 ദിവസം നീണ്ടുനിൽക്കുന്ന ഖത്തർ ദേശീയ ദിന ആഘോഷങ്ങൾ നാളെ തുടങ്ങും.

കൂടുതൽ വിപുലമായി ആയിരക്കണക്കിന് പരിപാടികളുമായാണ് ഈ വർഷം ഖത്തർ ദേശീയ ദിനം ആഘോഷിക്കുന്നത്. 'ഐക്യമാണ് ഞങ്ങളുടെ ശക്തി' എന്ന മുദ്രാവാക്യത്തോടെ ദർബ് അൽ സായി എന്ന പേരിലറിയപ്പെടുന്ന ആഘോഷപരിപാടികൾ നടക്കുന്നത് ഉം സലാൽ മുഹമ്മദിൽ പ്രത്യേകം തയ്യാറാക്കിയ വിശാലമായ വേദിയിലാണ്.

കലാസാംസ്കാരിക പരിപാടികൾ, സെമിനാറുകൾ, കവിതാ സദസ്സുകൾ തുടങ്ങി ഖത്തറിന്റെ സംസ്കാരവും പാരമ്പര്യവും വിളിച്ചറിയിക്കുന്നതാണ് ആഘോഷങ്ങൾ.

ദിവസേന 96 കലാസാംസ്കാരിക പരിപാടികൾ ഉണ്ടായിരിക്കും. മൊത്തം 4,500 ആക്ടിവിറ്റികളും 24 സെമിനാറുകളും ആറ് കവിതാ സദസ്സുകളും ഒൻപത് തിയേറ്റർ ഷോകളും നവംബർ 25 മുതൽ ഡിസംബർ 18 വരെയുള്ള ദിവസങ്ങളിൽ നടക്കുമെന്ന് ഖത്തർ സാംസ്ക്കാരിക മന്ത്രാലയം അറിയിച്ചു.

.ഡിസംബർ 18 നാണ് ഖത്തർ ദേശീയ ദിനം.

Comments


Page 1 of 0