// // // */ E-yugam


ഈയുഗം ന്യൂസ്
November  23, 2022   Wednesday   06:58:55pm

news



whatsapp

ദോഹ: ദോഹയിൽ നടക്കുന്നത് അട്ടിമറികളുടെ ലോക കപ്പ്. അർജന്റീനയെ പരാജയപ്പെടുത്തി സൗദി അറേബ്യ ലോക ഫുട്ബാൾ ചരിത്രം തിരുത്തിക്കുറിച്ചപ്പോൾ ബുധനാഴ്‌ച നടന്ന മത്സരത്തിൽ വമ്പന്മാരായ ജർമനിയെ വീഴ്ത്തി ജപ്പാൻ മറ്റൊരു ഭൂകമ്പം സൃഷ്ടിച്ചു.

നാല് പ്രാവശ്യം ചാമ്പ്യന്മാരായ ജർമനിയെയാണ് ജപ്പാൻ തകർത്തത്. മത്സരത്തിന് മുമ്പ് നടന്ന ഫോട്ടോഷൂട്ടിൽ റെയിൻബോ ആം ബാൻഡ് വിലക്കിയ ഫിഫക്കെതിരെ പ്രതിഷേധിക്കാൻ ജർമൻ ടീം അംഗങ്ങൾ വായ പൊത്തിയാണ് പോസ് ചെയ്തത്.

ആദ്യ പകുതിയിൽ നന്നായി കളിച്ച ജർമ്മനി പെനാൽറ്റിയിലൂടെ ഗോൾ നേടിയെങ്കിലും രണ്ടാം പകുതിയിൽ പകരക്കാരനായി വന്ന റിട്ട്സു ഡോആയുടെ ഗോളിൽ മത്സരം സമനിലയിലായി. എട്ടു മിനിട്ടിന് ശേഷം ടാകുമ അസനോ നേടിയ ഗോൾ സ്റ്റേഡിയത്തെ ഇളക്കിമറിച്ചു.

ഏഷ്യൻ ഫുട്ബോളിന് ചരിത്രപരമായ നേട്ടങ്ങളാണ് ഈ വേൾഡ് കപ്പ് സമ്മാനിക്കുന്നത്.

ബുധനാഴ്ച ഉച്ചക്ക് നടന്ന മത്സരത്തിൽ യുറോപ്പിയൻ വമ്പന്മാരായ ക്രൊയോഷ്യയെ മൊറോക്കോ ഗോൾരഹിത സമനിലയിൽ തളച്ചു. കഴിഞ്ഞ വേൾഡ് കപ്പിൽ ഫൈനലിൽ പ്രവേശിച്ച ടീമാണ് ക്രോയേഷ്യ.

ആവേശകരമായ മത്സരങ്ങളാണ് വരും ദിവസങ്ങളിൽ നടക്കാനിരിക്കുന്നത്.

Comments


Page 1 of 0