// // // */ E-yugam


ഈയുഗം ന്യൂസ്
November  22, 2022   Tuesday   06:19:50pm

news



whatsapp

ദോഹ: ടീ ഷർട്ട് ഉയർത്തി നഗ്നത പ്രദര്ശിപ്പിച്ച ബ്രിട്ടീഷ് വനിതയെ ഇംഗ്ലണ്ടിലേക്ക് തിരിച്ചയതായി റിപ്പോർട്ട്.

തിങ്കളാഴ്ച നടന്ന ഇറാൻ-ഇംഗ്ലണ്ട് മത്സരം കാണാനെത്തിയ വനിതയാണ് നിരവധി കാണികൾക്ക് മുമ്പിൽ വെച്ച് ഇറാനെതിരെയുള്ള ഇംഗ്ലണ്ടിന്റെ 6-2 വിജയം ആഘോഷിക്കാൻ ഹമദ് ബിൻ ഖലീഫ സ്റ്റേഡിയത്തിൽ വെച്ച് തൻ്റെ ഷർട്ട് പൂർണമായും പൊക്കിയത്.

വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിനെത്തുടർന്നാണ് ഖത്തർ അധികൃതരുടെ നടപടി. സെക്യൂരിറ്റി ക്യാമറകളിലൂടെ വനിതയെ തിരിച്ചറിഞ്ഞതിന് ശേഷം അവരെ നാട് കടത്തിയതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അതേസമയം റെയിൻബോ ഷർട്ട് ധരിച്ച് സ്റ്റേഡിയത്തിലെത്തിയ ഒരു അമേരിക്കൻ മാധ്യമപ്രവർത്തകനെ ആദ്യം തടഞ്ഞുവെച്ചതായും പിന്നീട് വിട്ടയച്ചതായും അദ്ദേഹം പറഞ്ഞു.

എത്ര പ്രതിഷേധവും വിമർശനവും ഉണ്ടായാലും നിലപാടുകളിൽ നിന്ന് ഒരിഞ്ച് പിന്നോട്ടുപോകില്ല എന്ന ശക്തമായ സന്ദേശമാണ് ഖത്തർ നൽകുന്നത്.

Comments


  

Page 1 of 1