// // // */ E-yugam


ഈയുഗം ന്യൂസ്
November  21, 2022   Monday   02:11:48pm

news



whatsapp

ദോഹ: ഉദ്ഘാടന മത്സരം കഴിഞ്ഞ് പതിനായിരക്കണക്കിന് കാണികൾ അൽ ഖോറിലെ അൽ ബൈത് സ്റ്റേഡിയം വിട്ടുപോയപ്പോൾ ഏതാനും ചില കാണികൾ സ്റ്റേഡിയം വൃത്തിയാക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.

ജാപ്പനീസ് ആരാധകരാണ് വലിയ പ്ലാസ്റ്റിക് ബാഗുകളിൽ സ്റ്റേഡിയത്തിൽ ഇരിപ്പിടങ്ങളിൽ വലിച്ചെറിഞ്ഞ അവശിഷ്ടങ്ങൾ പെറുക്കിയെടുത്ത് വൃത്തിയാക്കിയത്. ദൃശ്യങ്ങൾ പകർത്തിയ ബഹ്‌റൈനി യൂട്യൂബർ ഒമർ അൽ ഫാറൂഖ് ചോദിച്ച ചോദ്യങ്ങൾക്ക് അവർ നൽകിയ മറുപടിയും എല്ലാവരെയും അമ്പരപ്പിച്ചു.

"എന്തിനാണ് നിങ്ങൾ ഇത് ചെയ്യുന്നത്?" ഫാറൂഖ് ചോദിച്ചു.

"ഞങ്ങൾ ജാപ്പനീസ് ആണ്. ഇതുപോലെ വേസ്റ്റ് ഉപേക്ഷിച്ച് ഞങ്ങൾ പോകാറില്ല. ഞങ്ങൾ ഈ സ്ഥലത്തെ ബഹുമാനിക്കുന്നു," അവർ പറഞ്ഞു. ഉപേക്ഷിക്കപ്പെട്ട ഫ്ലാഗുകളും ജാപ്പനീസ് പെറുക്കിയെടുക്കുന്നത് കാണാമായിരുന്നു. "ഇവയെ നാം ബഹുമാനിക്കണം," അവർ പറഞ്ഞു.

വീഡിയോ വൈറലായതോടെ പലരും ജാപ്പനീസ് കാണികൾക്ക് നന്ദി പറഞ്ഞു. "ഇത്തരം പ്രവർത്തികളിലൂടെ നിങ്ങളോടുള്ള ഞങ്ങളുടെ ബഹുമാനം വർധിക്കുന്നു," പലരും പറഞ്ഞു

Comments


   good job

Page 1 of 1