// // // */ E-yugam


ഈയുഗം ന്യൂസ്
November  21, 2022   Monday   12:52:38pm

news



whatsapp

ദോഹ: വിമർശകരും മാധ്യമങ്ങളും നടത്തിയ ആസൂത്രിതമായ ദുഷ്പ്രചാരണങ്ങൾക്കൊടുവിലും ലോകം മുഴുവൻ ശ്രദ്ധിച്ച ലോക കപ്പ് ഉദ്ഘാടന ചടങ്ങിൽ ഖത്തർ നൽകിയത് ഐക്യത്തിന്റെ സന്ദേശം.

ഉദ്ഘാടന ചടങ്ങു് വിസ്മയിപ്പിക്കുന്നതായിരുന്നുവെന് അന്താരാഷ്ട്ര മാധ്യമങ്ങൾ അഭിപ്രായപ്പെട്ടു.

"അറബ് രാജ്യമായ ഖത്തറിൽ നിന്ന് എല്ലാവരെയും ലോക കപ്പിലേക്ക് ഞാൻ സ്വാഗതം ചെയ്യുന്നു. ഏറ്റവും വിജയകരമായ ടൂര്ണമെന്റായി ഇത് മാറ്റാൻ ഞങ്ങൾ, മറ്റുള്ളവരുമായി സഹകരിച്ച്, കഠിനപ്രയത്നം ചെയ്തു. മനുഷ്യരുടെ നന്മക്ക് വേണ്ടിയാണ് ഇതെല്ലാം," അമീർ പ്രസംഗത്തിൽ പറഞ്ഞു.

"അവസാനം നമ്മൾ എല്ലാവരും കാത്തിരുന്ന ആ ദിവസമെത്തി. ഇന്ന് മുതൽ അടുത്ത 28 ദിവസങ്ങളിൽ നമ്മളും ലോകം മുഴുവനും ഇന്ഷാ അള്ളാ ഫുട്ബോളിൽ മുഴുകും. പല ദേശക്കാരും വംശക്കാരും വിശ്വാസമുള്ളവരും സ്വഭാവക്കാരും ഖത്തറിൽ ഒരുമിച്ചുകൂടിയും ലോകത്തുള്ളവർ സ്‌ക്രീനിന് ചുറ്റുമിരുന്നും ഈ അപൂർവ നിമിഷങ്ങൾ ആഘോഷിക്കും," അമീർ പറഞ്ഞു.

"അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവെച്ച് നമ്മളെ യോജിപ്പിക്കുന്നതും ഐക്യപ്പെടുത്തുന്നതും ആഘോഷിക്കുക എന്നത് എന്തൊരു ഭംഗിയുള്ള കാര്യമാണ്," അമീർ പറഞ്ഞു.

വെൽക്കം ആൻഡ് ഗുഡ് ലക്ക് ടു ഓൾ എന്ന് ഇംഗ്ലീഷിൽ പറഞ്ഞാണ് അറബിയിലുള്ള പ്രസംഗം അമീർ അവസാനിപ്പിച്ചത്.

ലെഗസിയുടെ പ്രതീകമായി അമീർ തന്റെ പിതാവിന് (ഫാദർ അമീർ) ഒരു ജേഴ്‌സി സമ്മാനിച് അതിൽ ഓട്ടോഗ്രാഫ് വാങ്ങിയതും വളരെ പ്രശംസിക്കപ്പെട്ടു. അതേസമയം ബി.ബി.സിയും മറ്റു ചില ഫ്രഞ്ച് ചാനലുകളും ഉദ്ഘാടന ചടങ്ങു് ബഹിഷ്കരിച്ചു.

അറബ് സംസ്‌കാരമാണ് ഉദ്ഘാടനച്ചടങ്ങിലുടനീളം പ്രതിഫലിച്ചത്.

Comments


   🙈🙈🙈

Page 1 of 1