// // // */ E-yugam


ഈയുഗം ന്യൂസ്
November  20, 2022   Sunday   02:25:39pm

news



whatsapp

ദോഹ: വേൾഡ് കപ്പ് ഉദ്ഘാടന ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് വൈസ് പ്രസിഡന്റ് ജഗദീപ് ദങ്കർ പങ്കെടുക്കും. അമീറിന്റെ ക്ഷണം സ്വീകരിച്ചു് രണ്ട് ദിവസത്തെ സന്ദർശനത്തിന് ജഗദീപ് ദങ്കർ ഇന്ന് ദോഹയിലെത്തി.

"ദോഹയിലെത്തിയ വൈസ് പ്രസിഡന്റ് ജഗദീപ് ദങ്കറിന് ഊഷ്മളമായ സ്വീകരണം," ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ട്വീറ്റ് ചെയ്തു. ഖത്തറിലെ ഇന്ത്യൻ കമ്മ്യൂണിറ്റി പ്രതിനിധികളുമായും വൈസ് പ്രസിഡന്റ് കൂടിക്കാഴ്ച നടത്തും.

ഖത്തറിൽ ഇപ്പോൾ 840,000 ഇന്ത്യക്കാരുണ്ട്.

ലോക കപ്പ് ഉദ്ഘാടന ചടങ്ങിന് സാക്ഷ്യം വഹിക്കാൻ നിരവധി ലോകനേതാക്കൾ ദോഹയിലെത്തി. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാനും ഇന്ന് ദോഹയിലെത്തി.

Comments


Page 1 of 0