// // // */ E-yugam


ഈയുഗം ന്യൂസ്
November  20, 2022   Sunday   10:19:07am

news



whatsapp

ദോഹ: ലോകം മുഴുവനും ഇന്ന് ഉരുവിടുന്ന ഒരേ ഒരു വാക്ക് - ഖത്തർ.

2010 ഡിസംബർ രണ്ട് മുതൽ തുടങ്ങിയ നീണ്ട പന്ത്രണ്ട് വർഷത്തെ കാത്തിരിപ്പിന് ശേഷം ആ ചരിത്ര ദിനം സമാഗതമായി.

ലോക കപ്പിന്റെ 22 ആമത് എഡിഷന് അൽ ഖോറിലെ അൽ ബൈത്ത് സ്റ്റേഡിയത്തിൽ ഇന്ന് പന്തുരുളും. മിഡിൽ ഈസ്റ്റ്, അറബ് മേഖലയിൽ നടക്കുന്ന ആദ്യ വേൾഡ് കപ്പ് ഖത്തറിൽ നടക്കുന്നു എന്നത് വരും നൂറ്റാണ്ടുകളിൽ ഓർമിക്കപ്പെടുന്ന അപൂർവം ചില നേട്ടങ്ങളിൽ ഒന്നായി ചേർക്കപ്പെടും.

അൽ ബെത്‌ സ്റ്റേഡിയത്തിൽ 60,000 പേരെയും ടെലിവിഷൻ സ്‌ക്രീനിലൂടെ ലോകത്തെ മുഴുവനും സാക്ഷിയാക്കി അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി ഇന്ന് വൈകുന്നേരം അഞ്ചു മണിക്ക് ചടങ്ങുകൾ ഉദ്ഘാടനം ചെയ്യും. ഏഴ് മണിക്ക് ഖത്തറും ഇക്വഡോറും തമ്മിലാണ് ആദ്യ മത്സരം.

ലോകം കണ്ട ഏറ്റവും നല്ല വേൾഡ് കപ്പായിരിക്കും ഖത്തറിൽ നടക്കുന്നത് എന്നാണ് ഖത്തർ ലോകത്തിന് നൽകിയ വാഗ്ദാനം. ആ വാഗ്ദാനം പാലിക്കാൻ പന്ത്രണ്ടു വർഷം നടത്തിയ പരിശ്രമങ്ങളാണ് ഇന്ന് ഫലപ്രാപ്തിയിലെത്തുന്നത്.

മാത്രമല്ല വേൾഡ് കപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിമർശിക്കപ്പെട്ട രാജ്യവും ഖത്തറാണ്. പാശ്ചാത്യൻ മാധ്യമങ്ങൾ ഒന്നടങ്കം ഖത്തറിനെ ആക്രമിച്ചപ്പോൾ അവസാനം ഖത്തർ തിരിച്ചടിച്ചു. വിമർശനങ്ങളുടെ മുനയൊടിയുന്ന സന്തോഷകരമായ കാഴ്ച്ചയാണ് ഇന്നലെ കണ്ടത്. ഇന്നലെ കോർണിഷിൽ ഫാൻ സോണിൽ കണ്ട ആവേശവും ചിട്ടയോടെയുള്ള ആഘോഷങ്ങളും പാശ്ചാത്യൻ മാധ്യമങ്ങളെ അത്ഭുതപ്പെടുത്തി.

Comments


Page 1 of 0