// // // */
ഈയുഗം ന്യൂസ്
November 17, 2022 Thursday 04:33:38pm
ദോഹ: ഫിഫ ലോകകപ്പ് 2022-ന് പന്തുരുളാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ, ലോകമാകെ ഫുട്‌ബോൾ ലഹരിയിലേക്ക് വഴുതിമാറുന്ന വേളയിൽ പോറ്റമ്മ നാടിനും ഫിഫ ലോകകപ്പ് 2022നും ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഖത്തർ സംസ്‌കൃതിയുടെ ഘോഷയാത്ര ദോഹ വെള്ളിയാഴ്ച വൈകുന്നേരം ദോഹ കോർണിഷിൽ നടക്കും.
വാദ്യമേളങ്ങളുടെ അകമ്പടിയോടും വിവിധ കലാ പരിപാടികളോടും കൂടെ വർണ്ണപ്പൊലിമ തീർക്കുന്ന ഫുട്‌ബോൾ ആരാധകരുടെ ഘോഷയാത്ര വൈകുന്നേരം 4 മണി മുതൽ ദോഹ കോർണിഷിലെ ഫ്ലാഗ് പ്ലാസയിൽ നിന്നും ആരംഭിക്കും.
ഫിഫയുടെയും ഖത്തറിന്റെയും നിലവിലെ മാർഗ്ഗനിർദ്ദേശങ്ങക്കനുസൃതമായി ആവേശങ്ങൾ വാനോളം ഉയരുന്ന ഈ സായാഹ്നത്തിലേക്ക് ഖത്തറിലെ എല്ലാ ഫുട്‌ബോൾ പ്രേമികളയേയും,ദോഹ കോർണിഷിലെ ഫ്ലാഗ് പ്ലാസയിൽലേക്ക് സംസ്‌കൃതി സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി സംസ്‌കൃതി പത്രക്കുറിപ്പിൽ അറിയിച്ചു.