// // // */ E-yugam


ഈയുഗം ന്യൂസ്
November  17, 2022   Thursday   12:40:07pm

news



whatsapp

ദോഹ: ഡയസ്പോറ ഓഫ് മലപ്പുറം (ഡോം ഖത്തർ ) സ്റ്റുഡന്റ് വിങ്ങിന്റെ നേതൃത്വത്തിൽ ഖത്തറിൽ ശിശുദിനം ആഘോഷിച്ചു.

ആഘോഷത്തിന്റെ ഭാഗമായി കത്താറാ കൾച്ചറൽ വില്ലേജ് ടൂറും അൽതുറായ പ്ലാനറ്റോറിയം വിസിറ്റും സംഘടിപ്പിച്ചു. കുട്ടികൾക്കും മുതിർന്നവർക്കും പഠനാർഹമായ ഒരുപാട് കാര്യങ്ങൾ പ്ലാനറ്റോറിയത്തിൽ ഒരുക്കിയിട്ടുണ്ടെന്ന് പരിപാടികൾ ഉദ്ഘാടനം ചെയ്തു സംസാരിച്ച സ്റ്റുഡൻസ് വിംഗ് പ്രസിഡണ്ട് അമൃത കേശവദാസ് പറഞ്ഞു.

ഖത്തർ ഫിഫ 2022 കാണാനെത്തുന്ന ഫുട്ബോൾ അതിഥികൾക്ക് ഏറ്റവും നല്ല അനുഭവം പങ്കിടാൻ കഴിയുന്ന തരത്തിൽ ഉള്ള ഒരുക്കങ്ങളാണ് ഖത്തറിൽ ഒരുക്കിയിട്ടുള്ളത്. ഖത്തറിന്റെ കലയും സംസ്കാരവും അടുത്തറിയാനും പരിചയപ്പെടാനും തലമാണ് കത്താറാ കൾച്ചറൽ വില്ലേജ് എന്ന് പരിപാടിക്ക് സ്വാഗതം ചെയ്തു സംസാരിച്ച സ്റ്റുഡൻസ് സെക്രട്ടറി ഋതുൽ കൃഷ്ണ അഭിപ്രായപ്പെട്ടു.

ചാച്ചാജിയുടെ ജന്മദിനം ആഘോഷിക്കുന്ന ശിശുദിനത്തിൽ ഡോം ഖത്തറിന്റെ എല്ലാ സ്റ്റുഡൻസ് മെമ്പർമാർക്കും ഖത്തറിലെ മുഴുവൻ കുട്ടികൾക്കും ഇഫ ചവിടിക്കുന്നൻ ശിശുദിന സന്ദേശം നൽകി.

മലപ്പുറം ജില്ലയിൽ നിന്നും ഫുട്ബോൾ വീക്ഷിക്കാനായി ഖത്തറിൽ എത്തിയ കെ എച് എം എസ് എസിലെ അതുൽദേവ്, ഭാരതീയ വിദ്യാഭാവനിലെ ഇഷാൻ എന്നിവർ മുഖ്യ അതിഥികൾ ആയിരുന്നു.

പരിപാടികൾക്ക് നബ്ഷ മുജീബ്, ഹാദി സൂരജ്, ആവണി, ഫാത്തിമ ഹെന്ന, ഫിദ ദാനിയ എന്നിവർ ആശംസകൾ ആർപ്പിച്ചു. സൈത ഫാത്തിമ തബസ്സും, നുഹ മഷ്ഹൂദ്, മിൻഹ, ഫെല്ല സി കെ, ഷാൻ, നൈഹാൻ, ഇഹ്സാൻ, മിതുൽ കൃഷ്ണ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

news

Comments


Page 1 of 0