// // // */ E-yugam


ഈയുഗം ന്യൂസ്
November  12, 2022   Saturday   10:39:52pm

news



whatsapp

ദോഹ: ഫിഫ വേൾഡ് കപ്പ്‌ 2022 ഖത്തറിന് ഐക്യദാർഢ്യവും ആശംസകളും അറിയിച്ചുകൊണ്ട് എസ് എം എസ് ക്രിയേഷൻസിന്റെ ബാനറിൽ വിവിധ ഭാഷകളിൽ ഗാനങ്ങൾ ആലപിച്ചിട്ടുള്ള കിക്ക് ആൻഡ് റോക്ക് എന്ന ആൽബത്തിന്റെ ലോഞ്ചിംഗ് കലാക്ഷേത്രയിൽ വെള്ളിയാഴ്ച നടന്നു.

എസ് എം എസിന്റെ നിർമ്മാതാവും ഗാനരചയിതാവുമായ മുരളി മഞ്ഞളൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ എസ് എം എസ് സഹനിർമാതാവ് സന്തോഷ്‌ ഇടയത്ത് സ്വാഗതം ആശംസിക്കുകയും ഐ.സി.ബി.എഫ് പ്രസിഡന്റ് വിനോദ്. വി.നായർ യോഗം ഉദ്ഘാടനം ചെയ്യുകയും ചെയ്തു.

പ്രസിദ്ധ സംവിധായകനും തിരക്കഥാകൃത്തുമായ അജയൻ ഭരതൻ,വിനോദ്. വി.നായർ എന്നിവർ ചേർന്ന് ലോക കേരളസഭ മെമ്പർ അബ്ദുൽ റഫുക് കൊണ്ടോട്ടി, പാലക്കാട് നാട്ടരങ്ങ് പ്രസിഡന്റ് ഗോപിനാഥ് എന്നിവർക്കു കിക്ക് &റോക്ക് ആൽബം സി ഡി കൈമാറിക്കൊണ്ട് ലോഞ്ചിങ് നിർവഹിച്ചു.

അതിഥികളും സിനി ആർട്ടിസ്റ്റ് അസോസിയേഷൻ എക്സിക്യൂട്ടീവ്സ് ഡേവിസ് ചേലാട്ടുപോൾ, മോൻസി തോമസ് തേവർക്കാട്ടിൽ, അഡ്വ . മഞ്ജുഷ ശ്രീജിത്ത്‌, മ്യൂസിക് ഡയറക്ടർ ദേവാനന്ദ്, കവി വിമൽ വാസുദേവ്, ആൽബത്തിലെ ഗാനം ആലപിച്ച മുഹമ്മദ്‌ തോയിബ് എന്നിവർ ആശംസകൾ അർപ്പിച്ചു.

ആൽബത്തിന്റെ സംഗീത സംവിധായകൻ വിൻസെന്റ് ജോർജിനെയും ഓർക്കസ്ട്ര ചെയ്ത സുമൻ റവദ, കോറിയോഗ്രാഫിയും വീഡിയോഗ്രാഫിയും നിർവഹിച്ച ഷജീർ പപ്പൻ, ആൽബത്തിൽ പാടിയ തോയിബ്, അനീഷ, ശ്രുതിക എന്നിവരെയും അഭിനേതാക്കളെയും സദസ്സിൽ ആദരിച്ചു.

വിവിധ സംഘടന പ്രതിനിധികളും കലാകാരന്മാരും സന്നിഹിതരായ ചടങ്ങിന് മാളവികയുടെ ശാസ്ത്രീയ നൃത്തം, വിവിധ ഗായകരുടെ ഗാനമേള എന്നിവ നിറം പകർന്നു.

എസ് എം എസ് മ്യൂസിക് ബാൻഡിലെ മ്യൂസിക് ഡയറക്ടർ സുധീഷ് കൃതജ്ഞത അർപ്പിച്ചു. അധ്യാപിക പ്രഭ ഹെൻഡ്രി സെബാസ്റ്റ്യൻ ചടങ്ങുകൾ ഏകോപിപ്പിച്ചു.

news

Comments


Page 1 of 0