// // // */
ഈയുഗം ന്യൂസ്
November 12, 2022 Saturday 10:04:43pm
ദോഹ: ഖത്തറിൽ എത്തിയ മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാമിന് ഖത്തർ കെഎംസിസി തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി സ്വീകരണം നൽകി.
തിരൂരങ്ങാടി മണ്ഡലം പ്രസിഡണ്ട് സൈനുദ്ദീൻ ചെമ്മഞ്ചേരി അധ്യക്ഷത വഹിച്ചു. കെ.എം.സി.സി മലപ്പുറം ജില്ലാ പ്രസിഡണ്ട് സവാദ് വെളിയംങ്കോട്, ട്രഷറർ റഫീഖ് കൊണ്ടോട്ടി, സെക്രട്ടറി ഷംസീർ മാനു എന്നിവർ സംബന്ധിച്ചു.
മണ്ഡലം കമ്മിറ്റിയുടെ ഒരു വർഷത്തേക്കുള്ള 10 കർമ്മ പദ്ധതികൾ പി.എം.എ സലാം പ്രകാശനം ചെയ്തു. മണ്ഡലം കമ്മിറ്റിക്ക് വേണ്ടി പ്രസിഡന്റ് ഉപഹാരം സമർപ്പിച്ചു.
മണ്ഡലം ഭാരവാഹികൾ, സ്റ്റേറ്റ് - ജില്ലാ കൗൺസിലർമാർ, ഉപദേശക സമിതി അംഗങ്ങൾ എന്നിവർ സ്വീകരണ യോഗത്തിൽ പങ്കെടുത്തു.
സെക്രട്ടറി ജംഷീർ പുതുപ്പറക്കാട്ട് സ്വാഗതവും വൈസ് പ്രസിഡണ്ട് ഇല്യാസ് നന്ദിയും പറഞ്ഞു.