// // // */ E-yugam


ഈയുഗം ന്യൂസ്
November  06, 2022   Sunday   10:23:09pm

news



whatsapp

ദോഹ: ആസ്വാദക മനസിൽ അനുരാഗത്തിന്റെ കുളിർമഴ പെയ്യിപ്പിച്ചു ആവേശം കൊള്ളിച്ച കൊഞ്ചു കിളി എന്ന മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു .

one 2 one മീഡിയ പ്രൊഡക്ഷന്റെ ബാനറിൽ ഹലാ സകീർ നിർമിച്ചു ദോഹയിൽ ശ്രദ്ധേയനായ റിയാസ് കുറുമ്പയിലിന്റെ രചനയിലും സംഗീതത്തിലും പിറന്ന ഈ മ്യൂസിക്കൽ ആൽബം സിദ്ധീഖ് ചക്കും കടവാണ് സംവിധാനം ചെയ്തിരിക്കുന്നത്.

മാപ്പിള പാട്ടിന്റെ മധുര മനോഹരമായ കാലഘട്ടത്തിലേക്കു കൂട്ടിക്കൊണ്ട് പോകുന്ന ആൽബം പാടിയിരിക്കുന്നത് പ്രശസ്ത സിനിമ പിന്നണി ഗായകൻ കണ്ണൂർ ഷെരീഫും ദോഹയിൽ ആലാപന മികവിൽ ശ്രദ്ധേയയായ ഗായിക ലെത്തീഷ ഫൈസലും ആണ്.

ദോഹയുടെ സ്റ്റേജുകളിൽ ശ്രദ്ധ നേടിയ സകീർ സരിഗ ഓർകെസ്ട്രഷൻ നിർവഹിച്ച മ്യൂസിക്കൽ ആൽബം ആദ്യ ദിനങ്ങളിൽ തന്നെ മികച്ച പ്രേക്ഷക പ്രീതി നേടി മുന്നേറുകയാണ്.

കാൽ ലക്ഷത്തിലധികം ആളുകൾ കണ്ടു കഴിഞ്ഞ ഈ മ്യൂസിക്കൽ ആൽബം റിലീസ് ചെയ്തിരിക്കുന്നത് യൂട്യൂബ് റിലീസ് രംഗത്ത് മികച്ച റിലീസുകൾ ചെയ്തിരിക്കുന്ന താൽ ബോയ്സ് ആണ്.

രചനയും സംഗീതവും ആലാപന മികവും കൊണ്ട് ശ്രദ്ധയമായ ഈ ആൽബം ഒരു തരംഗം ആകും എന്നതിൽ സംശയമില്ല എന്ന് അണിയറപ്രവർത്തകർ അഭിപ്രായപ്പെട്ടു. https://youtu.be/lNe5ZUrpahY

Comments


Page 1 of 0