// // // */ E-yugam


ഈയുഗം ന്യൂസ്
November  01, 2022   Tuesday   07:13:00pm

news



whatsapp

ദോഹ: ഡി.പി.എസ്. മൊണാർക്ക് ഇൻ്റർ നാഷണൽ സ്കൂളിൽ കേരളപ്പിറവി ദിനവും കർണ്ണാടക രാജ്യോത്സവവും ആഘോഷിച്ചു.

രണ്ട് ഡിപ്പാർട്ട്മെൻ്റുകളിലേയും കുട്ടികൾ അവതരിപ്പിച്ച സ്പെഷ്യൽ അസംബ്ളി പരിപാടിയുടെ മാറ്റുകൂട്ടി. വിദ്യാർത്ഥികൾ അസംബ്ലിയിൽ മോഹിനിയാട്ടം, തിരുവാതിര, നാടൻപാട്ട്, കവിതാലാപനം, കേരളനടനം, സ്കിറ്റ്, കന്നട രംഗാവിഷ്കാരം, സോളോ ഡാൻസ് എന്നിവ അവതരിപ്പിച്ചു.

പ്രിൻസിപ്പൽ മീനൽ ബക്ഷി, ജൂനിയർ - സീനിയർ ഹെഡ്മിസ്ട്രസ്, ഹെഡ്മാസ്റ്റർ, കോഡിനേറ്റർമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കേരളപ്പിറവിയോടനുബന്ധിച്ച് വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു.

Comments


Page 1 of 0