// // // */ E-yugam


ഈയുഗം ന്യൂസ്
October  31, 2022   Monday   02:22:11pm

news



whatsapp

ദോഹ: ഖത്തർ കെ എം സി സി അരിക്കുളം പഞ്ചായത്ത് കമ്മറ്റി പ്രവർത്തകരുടെ ആരോഗ്യക്ഷേമം മുൻനിർത്തി ഇന്നലെ കാലിക്കറ്റ് നോട്ട് ബുക്ക് റെസ്റ്റോറന്റിൽ വെച്ചു നടത്തിയ പരിപാടി വേറിട്ട അനുഭവമായി.

നാലു സെഷനുകളായി നടത്തിയ പരിപാടിയിൽ റൈഹാനെ പി ടി അവതാരകയായി.

വെൽ കിൻസ് ക്ലിനിക്കും ഖത്തർ കെ എം സി സി അരിക്കുളം പഞ്ചായത്ത് കമ്മറ്റിയും സംയുക്തമായി നടത്തുന്ന സൗജന്യ മെഡിക്കൽ ചെക്കപ്പിനുള്ള കൂപ്പൺ വിതരണോൽഘാടനവും, ഹെൽത്ത് അവർനെസ്സ് ക്ലാസും നടന്നു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട മണ്ഡലം ഭാരവാഹികൾക്ക് സ്വീകരണം നൽകി.

സംസ്ഥാന പ്രസിഡന്റ് എസ് എ എം ബഷീർ പരിപാടി ഉൽഘാടനം ചെയ്തു. ജാലിസ് ഇ എം അധ്യക്ഷത വഹിച്ചു. കെ എം സി സി കോഴിക്കോട് ജില്ലാ സെക്രെട്ടറി ഇല്യാസ് മാസ്റ്റർ, സംസ്ഥാന ഹെൽത്ത് വിങ് ചെയർമാൻ ഡോക്ടർ സമദ്, മുഹമ്മദ് ചാവട്ട്, ടി ടി കുഞ്ഞമ്മദ്, വടക്കയിൽ അഷ്‌റഫ് എന്നിവർ ആശംസകളറിയിച്ചു സംസാരിച്ചു ..

രണ്ടാമത്തെ സെഷൻ പ്രമേഹ രോഗവും മുൻകരുതലുകളും എന്ന വിഷയത്തെ ആസ്പദമാക്കി വെൽകിൻസ് ക്ലിനിക്കിലെ ഡോക്ടറും ഇന്റെണൽ മെഡിസിൻ സ്പെഷ്യലിസ്റ്റുമായ ഡോ: ജാക്കോബ് നെയിൽ ക്ലാസെടുത്തു.

മൂന്നാമത്തെ സെഷനിൽ ഡയറ്റ് ആൻഡ് കണ്ട്രോൾ എന്ന വിഷയത്തെ ആസ്പദമാക്കി ഹമദ് മെഡിക്കൽ കോർപറേഷനിലെ കാൻസർ വിഭാഗം ഡോക്ടർ ആയിഷ പൂക്കുഞ്ഞിന്റെ ക്ലാസ് സദസ്സിനു ഏറെ അറിവ് പകർന്നു.

പുതുതായി തിരഞ്ഞെടുക്കപ്പെട്ട മണ്ഡലം പ്രസിഡന്റ് മുഹമ്മദ് ചാവട്ടിനും, പരിപാടിയുടെ സ്പോൺസറായ തെനങ്കാലിൽ ഇസ്മയിൽ സാഹിബിനുള്ള മൂമെന്റോ എസ് എ എം ബഷീർ നൽകി.

മണ്ഡലം സെക്രെട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട സി കെ സി ഇസ്മയിലിനുള്ള മൂമെന്റോ ഇല്യാസ് മാസ്റ്ററും , ട്രഷറർ സമീർ മാനസക്കുള്ള മൂമെന്റോ ജാലിസും നൽകി. സൗജന്യ മെഡിക്കൽ ചെക്കപ്പിനുള്ള കൂപ്പൺ വെൽകിൻസ് ക്ലിനിക്കിന്റെ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് ഹെഡ് റജിൽ ജേക്കബിൽ നിന്നും പഞ്ചായത്തിന്റെ സീനിയർ നേതാവ് പി ടി അബൂബക്കർ സാഹിബിനു നൽകി ഉത്ഘാടനം ചെയ്തു.

കൂപ്പൺ ലഭിച്ച മുഴുവൻ ആളുകൾക്കും 15 ദിവസത്തിനകം സൗജന്യമായി വെൽകിൻസ് ക്ലിനിക്കിൽ ഹെൽത്ത് ചെക്ക് നടത്താം. പരിപാടിയുടെ സമാപനത്തിൽ പ്രശസ്ത ഗായകൻ സലിം കോടത്തൂർ മുഖ്യാതിഥിയായി എത്തിയത് ചടങ്ങിന് നവോന്മേഷം നൽകി .

പരിപാടിയിൽ പങ്കെടുത്തവർക്കുള്ള റാഫിൾ കൂപ്പൺ നറുക്കെടുപ്പിൽ ഒന്നും രണ്ടും മൂന്നും സമ്മാനങ്ങളും നിരവധി പ്രോത്സാഹന സമ്മാനങ്ങളും നൽകി. എൻ കെ സിദ്ദിഖ് സ്വാഗതം പറഞ്ഞ യോഗത്തിൽ നിയാസ് ആവള നന്ദി പറഞ്ഞു.

Comments


Page 1 of 0