// // // */ E-yugam


ഈയുഗം ന്യൂസ്
October  30, 2022   Sunday   01:37:45pm

news



whatsapp

ദോഹ: ഫിഫാ കപ്പിൻറെ ആവേശം വാനോളം ഉയർത്തി ഖത്തറിലെ അർജെന്റീനാ ഫാൻസ്‌ സംഘടിപ്പിച്ച മെഗാ കാർണിവൽ ഏറെ ശ്രദ്ധേയമായി.

ആസ്പൈർ ഡോമിൽ വെള്ളിയാഴ്ച നടന്ന പ്രോഗ്രാമിൽ അയ്യായിരത്തോളം ആരാധകർ വിവിധ പരിപാടികൾ അവതരിപ്പിച്ചു.

മലയാളികൾ നേതൃത്വം നൽകിയ ആഘോഷ പരിപാടിയിൽ ഫുട്‌ബോൾ അനുബന്ധ മത്സരങ്ങളും സംഗീത വിരുന്നുമുണ്ടായിരുന്നു.

.അര്‍ജന്റീനയുടെ ഖത്തറിലെ അംബാസഡര്‍ മാര്‍സെലോ ഫാബിയാന്‍ ഗിലാര്‍ദോനി ആഘോഷങ്ങളിൽ പങ്കെടുത്തത് ആരാധകരിൽ വലിയ ആവേശം ഉണർത്തി. വരും ദിവസങ്ങളിൽ നിരവധി പരിപാടികളിലൂടെ ആരാധകരിൽ ആവേശം ഉയർത്താനാണ് ഫാൻസ്‌ അസോസിയേഷൻ തീരുമാനിച്ചിരിക്കുന്നത്.

.കുട്ടികളും വീട്ടമ്മമാരും അടക്കം നിരവധി പേർ പങ്കെടുത്ത പരിപാടിയിൽ അർജന്റീനയിൽ നിന്നുള്ള ആരാധകരും പങ്കെടുത്തു.

news

Comments


Page 1 of 0