// // // */ E-yugam


ഈയുഗം ന്യൂസ്
October  29, 2022   Saturday   04:56:14pm

news



whatsapp

ദോഹ: ഫിഫ 2022 ലെ ഖത്തര്‍ ഫുട്‌ബോള്‍ ടീമിന് പിന്തുണയുമായി മലയാളികള്‍ ഖത്തര്‍ ഫുട്‌ബോള്‍ ഫാന്‍സ് അസോസിയേഷന്‍ രൂപീകരിച്ചു. ഫിഫ വേള്‍ഡ് കപ്പിന് ഖത്തര്‍ ഫുട്‌ബോള്‍ ടീമിന്റെ ആരാധകരായ ഒരു കൂട്ടം മലയാളികള്‍ കോര്‍ണിഷില്‍ ഒത്തു ചേര്‍ന്നാണ് സംഘടന രൂപീകരിച്ചത്.

ഖത്തര്‍ ഫുട്‌ബോള്‍ ഫാന്‍സ് അസോസിയേഷന്‍ എന്നാണ് സംഘടനയുടെ പേര്. ബഷീര്‍ യു.കെ അധ്യക്ഷത വഹിച്ച യോഗത്തില്‍ സുബീര്‍ വി.ടി സ്വാഗതം പറഞ്ഞു.

സംഘടനയുടെ മുന്നോട്ടുള്ള പ്രവര്‍ത്തനത്തിനു വേണ്ടി സുബീര്‍. പി.ടി (പ്രസിഡന്റ്), ബഷീര്‍. യു.കെ (സെക്രട്ടറി) അമീന്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. ജാഫര്‍, ഓമന (വൈസ് പ്രസിഡന്റ്മാര്‍), നവാസ്. കെ, മാലിക് (ജോയിന്റ് സെക്രട്ടറിമാര്‍) ബിജോയ് (അഡിഷണൽ ട്രഷറര്‍) അനസ് (കണ്‍വീനര്‍) നിസാര്‍ (മീഡിയ കോര്‍ഡിനേറ്റര്‍) അക്ബര്‍ (ഐ ടി) എന്നിവരടങ്ങുന്ന കമ്മറ്റി രൂപീകരിച്ചു.

news

Comments


   UB RASHEED

   66653440

Page 1 of 1