// // // */ E-yugam


ഈയുഗം ന്യൂസ്
October  29, 2022   Saturday   04:36:22pm

news



whatsapp

ദോഹ: സിനി ആർട്ടിസ്റ്റ് ആന്റ് വെൽഫെയർ അസോസിയേഷൻ ഖത്തറിന്റെ (CAWAQ) ആഭിമുഖ്യത്തിൽ, ഓണാഘോഷപരിപാടികളും ഓണസദ്യയും കവാക് പ്രൊഡക്ഷൻ ക്രൂവിന്റെ രൂപീകരണവും അൽ നാസറിലുള്ള ബിരിയാണി ഹോമിൽ പ്രൗഢഗംഭീര സദസ്സിൽ വച്ച് വെള്ളിയാഴ്ച സംഘടിപ്പിച്ചു.

കവാക് പ്രസിഡന്റ് ഡേവീസ് ചേലാട്ട് പോൾ അധ്യക്ഷത വഹിച്ച ചടങ്ങിൽ, പ്രസിദ്ധ സംവിധായകനും, തിരക്കഥാകൃത്തുമായ മനോജ് വി നായർ മുഖ്യാതിഥി ആയിരുന്നു. പ്രഭ ഹെൻഡ്രി സെബാസ്റ്റ്യൻ ചടങ്ങുകൾ ഏകോപിപ്പിച്ചു.

കവാക് എക്സിക്യൂട്ടീവ് അംഗം മോൻസി തേവർകാട്ടിൽ സ്വാഗത പ്രസംഗവും ട്രഷറർ മുരളി മഞ്ഞളൂർ, എക്സിക്യൂട്ടീവ് അംഗം സുരേഷ് ആറ്റിങ്ങൽ, ബദറുദ്ദീൻ എന്നിവർ ആശംസകളും അർപ്പിച്ചു.

സിനി ആർട്ടിസ്റ്റ് വെൽഫെയർ അസോസിയേഷൻ, ഖത്തർ തങ്ങൾക്ക് മുന്നിലേക്ക് വക്കുന്ന അവസരങ്ങൾക്ക് സംഘടനാംഗങ്ങൾ നന്ദി പ്രകടിപ്പിച്ചു.കവാക് എക്സിക്യൂട്ടീവ് അംഗങ്ങൾ ആയ നിസ്സാർ, ജുബിൻ, വിജി, സോയ, ബൈജു,എന്നിവർ സന്നിഹിതരായിരുന്നു.

മനോജ് വി നായർ ഖത്തറിലും, നാട്ടിലുമായി ചിത്രീകരണം ആരംഭിക്കുന്ന പുതിയ ബിഗ് ബഡ്ജക്റ്റ് ചിത്രത്തിലേക്ക് കവാക് സംഘടനയിൽ നിന്നും കലാകാരന്മാരെ കാസ്റ്റിംങ് കോൾ വഴി കണ്ടെത്താനുള്ള അവസരം സംഘടനക്ക് നൽകിയതിൽ എക്സിക്യൂട്ടീവ് അംഗങ്ങൾക്കും സംഘടന അംഗങ്ങൾക്കുമുള്ള കടപ്പാട് അദ്ദേഹത്തെ അറിയിച്ചു.

കവാക് ക്രൂ അന്നൗൺസ്‌മെന്റ് യോഗം ഉടൻ തന്നെ നടത്തുമെന്ന് പ്രസിഡന്റ്‌ ഡേവിസ് പോൾ അറിയിച്ചു. കോഡിനേറ്റർ സന്തോഷ് ഇടയത്ത് കൃതജ്ഞത രേഖപ്പെടുത്തിയ യോഗത്തിന്റെ രെജിസ്ട്രേഷൻ ആതിര കൈകാര്യം ചെയ്തു. വിവിധ ഓണപ്പരിപാടികൾ യോഗത്തിന് മാറ്റു കൂട്ടി.

Comments


Page 1 of 0