// // // */ E-yugam


ഈയുഗം ന്യൂസ്
October  29, 2022   Saturday   04:24:27pm

news



whatsapp

ദോഹ: ഡിസംബറിൽ ഖത്തറിൽ അരങ്ങേറുന്ന ഫിഫ 2022 ന് അഭിവാദ്യമർപ്പിച്ചുകൊണ്ട് കേരളത്തിലെ പ്രമുഖ കലാലയമായ പി.എസ്.എം ഓ കോളേജ് ക്യാമ്പസ്സിൽ ഖത്തർ അലുംനി അസോസിയേഷൻ (പാഖ്) വിവിധ പരിപാടികൾ സംഘടിപ്പിച്ചു.

ഖത്തറിന്റെ സാമൂഹിക സാംസ്കാരിക മേഖലയിൽ സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ് പാഖ്. വെള്ളിയാഴ്ച കലാലയ അങ്കണത്തിൽ വച്ച് നടന്ന ചടങ്ങിൽ ഫിഫ വേൾഡ് കപ്പിന്റെ ഔദ്യോഗിക പന്ത് 'അൽ രിഹ് ല' യുടെ പതിപ്പ് ഖത്തർ അലുംനി അസോസിയേഷൻ ഭാരവാഹി സുഹൈൽ ചെരട കോളേജ് മാനേജർ എം കെ ബാവ സാഹിബിന് പ്രിൻസിപ്പാൾ ഡോക്ടർ അബ്ദുൽ അസീസിന്റെ സാന്നിധ്യത്തിൽ കൈമാറി.

ഖത്തറിന്റെ മണ്ണിൽ നിന്നും എത്തിയ ഫുട്ബോളിനെ ആവേശത്തോടെയാണ് ക്യാമ്പസ് സ്വീകരിച്ചത്. സ്പോർട്സ് ഡിപ്പാർട്മെന്റിന്റെ ഉപയോഗത്തിനാവശ്യമായ ഫുട്ബോളുകൾ പാഖ് എക്സിക്യൂട്ടിവ് അംഗം മുഹമ്മദ് അസ്‌ലം കൈമാറി.

വേൾഡ് കപ്പിന്റെ ആരവങ്ങളുയർത്തി ക്യാമ്പസിൽ ഫ്ലക്സ് ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. ഖത്തറിൽ നടക്കുന്ന മാമാങ്കത്തിൽ പഠിച്ച സ്ഥാപനത്തിൽ വെച്ച് ഇത്തരമൊരു ചടങ്ങ് സംഘടിപ്പിക്കാൻ ആയതിനുള്ള സന്തോഷം ഭാരവാഹികൾ പങ്കിട്ടു.

പിഎസ്എംഒ കോളേജിന്റെ പൂർവ്വ വിദ്യാർത്ഥികൾ ഖത്തർ ഫിഫക്ക് നൽകുന്ന സംഭാവനകളെ പ്രിൻസിപ്പാൾ അഭിനന്ദിച്ചു. കോളേജിന്റെ മൂല്യങ്ങൾ ഉയർത്തി കാട്ടുന്നതിൽ പൂർവ്വ വിദ്യാർത്ഥികൾ വഹിക്കുന്ന പങ്കിനെ മാനേജർ എം കെ ബാവ പ്രശംസിച്ചു.

ഫുട്ബോൾ വേൾഡ് കപ്പ് കഴിയുന്നതുവരെ ക്യാമ്പസിൽ വിദ്യാർഥികൾക്ക് ഫോട്ടോ എടുക്കുന്നതിന് വേണ്ടി സെൽഫി കോർണറായി പ്രദർശിപ്പിക്കും എന്നും പ്രിൻസിപ്പാൾ അറിയിച്ചു.

അധ്യാപകാരായ ഡോക്ടർ ഷിബിനു, ഡോ.ഷബീർ പാല ക്കൽ, എക്സിക്യൂട്ടിവ് അംഗം മുഹമ്മദ് അസ്‌ലം, ഗ്ലോബൽ അലുംനി അസോസിയേഷൻ സെക്രെട്ടറി ഷാജു, പൂർവ വിദ്യാർത്ഥികളായ അബ്ദുൽ ഹഖ്, റഫീഖ് പാറക്കൽ തുടങ്ങിയ പ്രമുഖരും കോളേജ് വിദ്യാർത്ഥി - വിദ്യാർത്ഥിനികളും പരിപാടിയിൽ സംബന്ധിച്ചു.

Comments


Page 1 of 0