// // // */ E-yugam


ഈയുഗം ന്യൂസ്
October  26, 2022   Wednesday   12:55:10pm

news



whatsapp

ദോഹ: ഖത്തര്‍ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മറ്റി പ്രസിഡണ്ടായി സവാദ് വെളിയങ്കോടും ജനറല്‍ സെക്രട്ടറിയായി അബ്ദുല്‍ അക്ബര്‍ വേങ്ങശ്ശേരിയും തെരഞ്ഞെടുക്കപ്പെട്ടു.

റഫീഖ് പള്ളിയാലിയാണ് ട്രഷറര്‍. മെഹബൂബ് നാലകത്ത്, ജബ്ബാര്‍ പാലക്കൽ , ഇസ്മായില്‍ ഹുദവി, ശരീഫ് വളാഞ്ചേരി എന്നിവര്‍ വൈസ് പ്രസിഡന്റ്മാരും മുഹമ്മദ് ലയിസ് , അബ്ദുല്‍ മജീദ് , മുനീര്‍ മലപ്പുറം , ഷംസീര്‍ തിരൂരങ്ങാടിഎന്നിവര്‍ സെക്രട്ടറിമാരുമാണ്.

ഖത്തർ കെഎംസിസി സംസ്ഥന സെക്രട്ടറി നസീർ അരീക്കൽ, നാസർ കൈതക്കാട്, അഷ്‌റഫ് വയനാട് , എന്നിവർ റിട്ടേർണിംഗ് ഓഫീസർമാർ ആയിരുന്നു. ജില്ലാ പ്രസിഡണ്ട് കെ.മുഹമ്മദ് ഈസ അധ്യക്ഷത വഹിച്ച ചടങ്ങ് ഖത്തർ കെഎംസിസി സംസ്ഥാന പ്രഡിഡന്റ് എസ് എ എം. ബഷീർ ഉൽഘടനം ചെയ്തു. സലിം നാലകത്ത്‌, കോയ കൊണ്ടോട്ടി, പി കെ മുസ്തഫ ഹാജി, അലി മൊറയൂർ, മൂസ താനൂർ ഭാരവാഹികൾക്ക് ആശംസക്കൾ നേർന്നു. തുമമയിലെ കെഎംസിസി ആസ്ഥാനത്ത്‌ നടന്ന ചടങ്ങിൽ അക്‌ബർ വേങ്ങശ്ശേരി സ്വാഗതവും റഫീഖ് പള്ളിയാലി കൊണ്ടോട്ടി നന്ദിയും പറഞ്ഞു.

Comments


Page 1 of 0