// // // */ E-yugam


ഈയുഗം ന്യൂസ്
October  23, 2022   Sunday   10:32:31am

news



whatsapp

ദോഹ: ലോകം കാത്തിരിക്കുന്ന ഫുട്ബോൾ മാമാങ്കത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട്, ക്യൂമലയാളം അണിയിച്ചൊരുക്കിയ പെനാൽറ്റി ഷൂട്ടൗട്ട് പോരാട്ടങ്ങൾ വെള്ളിയാഴ്ച്ച വൈകിട്ടു 5 മണി മുതൽ 9 മണി വരെ വക്ര ശാന്തിനികേതൻ സ്കൂളിൽ അരങ്ങേറി.

കാൽപന്തിന്റെ ഹൃദയതാളം പകർന്നാടുന്ന ക്യൂമലയാളം ചുണക്കുട്ടന്മാരും , കളിയാരവങ്ങൾ നെഞ്ചിലേറ്റിയ ക്യൂമലയാളം വനിതാ ഫുട്ബാളേഴ്‌സും, ക്യൂമലയാളം കുട്ടികളും നിറഞ്ഞാടിയ മൈതാന കാഴ്ചകളുടെ വർണ്ണപൊലിമകൾ കൊണ്ട് മുഴുവൻ ആസ്വാദകരെയും ത്രിപ്തിപ്പെടുത്തുന്ന പുത്തൻ അനുഭവമായി മാറി.

ടൂർണ്ണമെന്റിന്റെ കിക്കോഫ്‌ ദോഹയിലെ പുത്തൻ താരോദയം ശ്രീ അബ്ദുസമ്മദ്‌ വാണിമൽ (അയൺ മാൻ ) നിർവ്വഹിച്ചു. സമ്മാനദാനം മുഖ്യാതിഥിയായ ഇന്ത്യൻ സ്പോർട്ട്സ്‌ സെന്റർ പ്രസിഡന്റ്‌ ഡോ. മോഹൻ തോമസും മെയിൻ സ്പോൺസർ വോൾട്ടേജ് എഞ്ചിനീയറിംഗ് പ്രധിനിധിയും ക്യൂ മലയാളം പ്രസിഡന്റ് ബദറുദീൻ മുഹമ്മദ് സെക്രട്ടറി ശ്രീകല പ്രകാശൻ ട്രഷറർ റാഫി ആനക്കര മറ്റു സഹസ്‌പോൺസർമാർ, മറ്റു ഭാരവാഹികൾ എന്നിവർ ചേർന്ന് നടത്തി.

തൻസീം കുറ്റ്യാടി, ആർ ജെ ഫെമിന എന്നിവർ ആങ്കറിംഗും ഷെഹീൻ കമന്ററിയും നിർവഹിച്ച മത്സരങ്ങൾ നിയന്ത്രിച്ചത് ന്യൂ ഐഡിയൽ ഇന്ത്യൻ സ്‌കൂൾ ഫിസിക്കൽ ഇൻസ്ട്രക്ടർ ശ്രീ പ്രമോദ് ആയിരുന്നു.

ഷൂട്ടൗട്ട് മഹാമഹത്തിലേക്ക് എത്തിച്ചേർന്ന മുഴുവൻ ടീമംഗങ്ങൾക്കും പരിപാടിയുടെ വിജയത്തിനായി പ്രയത്നിച്ച മുഴുവൻ കമ്മിറ്റി അംഗങ്ങൾക്കും ക്യൂമലയാളം പ്രോഗ്രാം കൺവീനർ സജി ജേക്കബ് നന്ദി രേഖപ്പെടുത്തി.

news

Comments


Page 1 of 0