// // // */ E-yugam


ഈയുഗം ന്യൂസ്
October  18, 2022   Tuesday   05:45:34pm

news



whatsapp

ദോഹ: ലോകം കാത്തിരിക്കുന്ന ഫുട്ബോൾ മാമാങ്കത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ക്യൂമലയാളം പെനാൽറ്റി ഷൂട്ടൗട്ട് സംഘടിപ്പിക്കുന്നു.

ഖത്തറിന്റെ കായികപെരുമകളിലേക്ക് മെയ്യും മനസ്സും ചേർത്തുവക്കുന്നതായിരിക്കും ക്യൂമലയാളം ഷൂട്ടൗട്ട്.

"മെയ്യഴകിലും കളിമൊഞ്ചിലും കാൽപന്തിന്റെ ഹൃദയതാളം പകർന്നാടുന്ന ക്യൂമലയാളം ചുണക്കുട്ടന്മാരും , കളിയാരവങ്ങൾ നെഞ്ചിലേറ്റി പുൽനാമ്പുകളിൽ തീ പറപ്പിക്കാൻ ക്യൂമലയാളം വനിതാ ഫുട്ബാളേഴ്‌സും എത്തുന്നു.. അണിയറയിൽ കാൽപന്തിന്റെ മറ്റനവധി മായികകാഴ്ചകളുമൊരുങ്ങുന്നു," സംഘാടകർ അറിയിച്ചു.

ഷൂട്ടൗട്ടിന്റെ കിക്കോഫ്‌ ദോഹ കായികലോകത്തെ പുത്തൻ താരോദയം അയൺമാൻ അബ്ദുസമ്മദ്‌ വാണിമേൽ നിർവ്വഹിക്കുമെന്ന് കൺവീനർ സജി ജേക്കബ് അറിയിച്ചു.

വെള്ളിയാഴ്ച (ഒക്ടോബർ 21) ശാന്തിനികേതൻ സ്‌കൂളിൽ വെച്ച് വൈകുന്നേരം അഞ്ചു മണി മുതൽ രാത്രി ഒൻപതു മണി വരെയാണ് ഷൂട്ടൗട്ട്..

Comments


Page 1 of 0