// // // */ E-yugam


ഈയുഗം ന്യൂസ്
October  10, 2022   Monday   06:46:13pm

news



whatsapp

ദോഹ: ഓണാഘോഷങ്ങളുടെ ഓർമ്മകൾ കൂട് കൂട്ടിയ പ്രവാസ മനസ്സുകളിൽ സന്തോഷപ്പെരുമഴ പെയ്യിച്ച് തൃശ്ശൂർ ജില്ലാ സൗഹൃദ വേദിയുടെ *ഓണത്താളം 2022* ഐഡിയൽ സ്കൂൾ അൽ ഖമർ ഓഡിറ്റൊറിയത്തിൽ അരങ്ങേറി.

തിരുവാതിരയും ഒപ്പനയും മാർഗ്ഗം കളിയും നൃത്ത നൃത്യങ്ങളും മോണോ ആക്റ്റും മിമിക്രിയും സ്പോട്ട് ഡബ്ബിങ്ങും കൈതോലക്കൂട്ടം ഒരുക്കിയ നാടൻ പാട്ടും തായമ്പകയും കുമ്മാട്ടിയും പുലികളും പിന്നെ

മാവേലി മന്നനും ഒത്ത് ചേർന്ന് 100 ഓളം കലാകാരന്മാർ അവതരിപ്പിച്ച മെഗാ ഇവന്റിന് സാക്ഷ്യം വഹിക്കാനെത്തിയത് 500ലേറെ കാഴ്ചക്കാരായിരുന്നു. പരിപാടിയുടെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനത്തിന് വേദി ജനറൽ സെക്രട്ടറി ശ്രി ശ്രീനിവാസൻ സ്വാഗതം ആശംസിച്ചു. വേദി പ്രസിഡന്റ് മുഹമ്മദ് മുസ്തഫ അധ്യക്ഷത വഹിക്കുകയും സമ്മേളനം ഉത്‌ഘാടനം ചെയ്യുകയും ചെയ്തു. ട്രെഷറർ പ്രമോദ്, തൃശ്ശൂർ ആർട്ട് സെന്റർ മാനേജിങ് ഡയറക്ടർ പി മുഹ്‌സിൻ എന്നിവർ ആശംസകൾ നേരുകയും കൾച്ചറൽ കമ്മിറ്റി ചെയർമാൻ ഹബീബ് ചെമ്മാപ്പുള്ളി നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.

മുഖ്യ കോർഡിനേറ്റർ ആയിരുന്ന അബ്ദുൾ റസാഖ് മഹാ സംഗമത്തിന്റെ പിന്നിൽ പ്രവർത്തിച്ച വേദി കൾച്ചറൽ കമ്മിറ്റിക്കും മറ്റെല്ലാ സജീവ പ്രവർത്തകർക്കും കൂട്ടായി നിന്ന പ്രായോജകർക്കും പ്രത്യേകം നന്ദിയും സ്നേഹവും അറിയിച്ചു.

റാഫിൾ ഡ്രോ കൂപ്പണിലൂടെ മെഗാ സമ്മാനങ്ങൾ നൽകിയും വന്ന് ചേർന്നവർക്കെല്ലാം സൗഹൃദ ഭക്ഷണമൊരുക്കിയും വേദിയുടെ ഓണാഘോഷം വ്യത്യസത്മായ അനുഭവമാക്കി മാറ്റാൻ പ്രോഗ്രാം കമ്മിറ്റിക്ക് സാധിച്ചു.

news

Comments


Page 1 of 0