// // // */
ഈയുഗം ന്യൂസ്
October 06, 2022 Thursday 01:49:05pm
ദോഹ: ഇന്ത്യയെ ഒന്നിപ്പിക്കുക എന്ന മഹത്തായ ലക്ഷ്യത്തിലധിഷ്ഠിതമായി രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന ഭാരത് ജോഡോ യാത്ര മുന്നോട്ട് വെക്കുന്ന സന്ദേശത്തെ രാജ്യത്തെ മറ്റു മതേതര കക്ഷികളും ഏറ്റെടുക്കണമെന്ന് ഖത്തർ കെ.എം.സി.സി പുളിക്കൽ പഞ്ചായത്ത് കമ്മറ്റി അഭിപ്രായപ്പെട്ടു.
അഭിപ്രായ വ്യത്യാസങ്ങൾ മാറ്റി വെച്ചു ഇന്ത്യയെ ഒന്നിപ്പിക്കാനുള്ള ദൗത്യം ഏറ്റെടുക്കുന്നവരിലാണ് രാജ്യത്തിന് പ്രതീക്ഷ അർപ്പിക്കാനാവുകയെന്നും യോഗം വിലയിരുത്തി.
കെഎംസിസി മലപ്പുറം ജില്ലാ വൈസ് പ്രസിഡണ്ട് റഫീഖ് പള്ളിയാളി യോഗം ഉദ്ഘാടനം ചെയ്തു. കെ.എം.സി.സി കൊണ്ടോട്ടി മണ്ഡലം ട്രഷറർ ഖമറുദ്ദീൻ ഒളവട്ടൂർ, പഞ്ചായത്ത് കെഎംസിസി ഭാരവാഹികളായ കെ.കെ സാദിഖ്, പി.ടി ഫിറോസ്, അഹമ്മദ് റഫീഖ്, എ.കെ ഷംസീർ, ശരീഫ് കാരിക്കുഴി എന്നിവർ സംസാരിച്ചു.