// // // */ E-yugam


ഈയുഗം ന്യൂസ്
October  03, 2022   Monday   05:38:13pm

news



whatsapp

ദോഹ: ഖത്തർ ജനസംഖ്യ ഇതുവരെയുള്ള ഏറ്റവും ഉയർന്ന നിരക്കിൽ.

സെപ്റ്റംബർ അവസാനം ജനസംഖ്യ മൂന്ന് മില്യനോട് (30 ലക്ഷം) അടുത്തതായി പ്ലാനിംഗ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റി അറിയിച്ചു. 2,985,029 പേരാണ് ഇപ്പോൾ ഖത്തറിലുള്ളത്.

ആദ്യമായാണ് രാജ്യത്തെ ജനസംഖ്യ മൂന്ന് മില്ല്യൺ എത്തുന്നത്. കഴിഞ്ഞ വർഷം സെപ്റ്റംബറുമായി താരതമ്യം ചെയ്യുമ്പോൾ 13.23 ശതമാനം വർധനവാണിത്.

ഈ വർഷം ഓഗസ്റ്റുമായി താരതമ്യം ചെയ്യുമ്പോൾ ജനസംഖ്യയിൽ 1.6 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി. ലോക കപ്പ് തയ്യാറെടുപ്പുകളാണ് ജനസംഖ്യാ വർദ്ധനവിനുള്ള കാരണം.

ജനസംഖ്യയുടെ 72 ശതമാനവും പുരുഷന്മാരാണ്. അതായത് 21.67 ലക്ഷം പേർ.

Comments


Page 1 of 0