// // // */
ഈയുഗം ന്യൂസ്
October 03, 2022 Monday 10:36:20am
ദോഹ : ഖത്തറിൽ സന്ദർശന വിസ ലഭിക്കാൻ നിർബന്ധമാക്കിയ ഹെൽത്ത് ഇൻഷുറൻസിന്റെ മിനിമം പ്രീമിയം ഒരു മാസം 50 റിയാലാക്കി ഗവണ്മെന്റ് നിശ്ചയിച്ചു.
ഇന്നലെ (ഒക്ടോബര് 2 ന്) ഇതുസംബന്ധിച്ച വിജ്ഞാപനം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചു.
സന്ദർശകർക്കുള്ള ഹെൽത്ത് ഇൻഷുറൻസ് പ്രീമിയം നിശ്ചയിച്ചുകൊണ്ടു ആരോഗ്യ മന്ത്രാലയം സെപ്റ്റംബർ നാലിന് ഉത്തരവിറക്കിയിരുന്നു.
ഒരു മാസത്തേക്ക് പുതുക്കുമ്പോഴും ഇതേ തുക നൽകിയാൽ മതി.