// // // */ E-yugam


ഈയുഗം ന്യൂസ്
October  02, 2022   Sunday   07:42:06pm

news



whatsapp

ദോഹ: ഫിഫ വേൾഡ് കപ്പ് സെക്യൂരിറ്റി പോലീസിനുള്ള പ്രത്യേക യൂണിഫോം ഖത്തർ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് അൽ താനി പുറത്തിറക്കി.

വേൾഡ് കപ്പ് സെക്യൂരിറ്റിക്കായുള്ള വിപുലമായ സൗകര്യങ്ങളും സെക്യൂരിറ്റി പോലീസിന്റെ ഉത്തരവാദിത്വങ്ങളും പ്രധാനമന്ത്രി വിലയിരുത്തി.

സെക്യൂരിറ്റി പോലീസ് ഉപയോഗിക്കുന്ന വാഹനങ്ങൾ, മോട്ടോർസൈക്കിൾ, ഉപകരണങ്ങൾ എന്നിവ പ്രധാനമന്ത്രി പരിശോധിക്കുകയും നിർദേശങ്ങൾ നൽകുകയും ചെയ്തു.

പുതിയ സെക്യൂരിറ്റി പോലീസ് വാഹനങ്ങൾ ഉടൻ നിരത്തിലിറങ്ങും.

നിരവധി രാജ്യങ്ങളിൽ നിന്നുള്ള പോലീസ്, ആർമി വിഭാഗങ്ങൾ വേൾഡ് കപ്പ് സെക്യൂരിറ്റിയിൽ സഹായിക്കുന്നുണ്ട്.

Comments


Page 1 of 0