// // // */ E-yugam


ഈയുഗം ന്യൂസ്
September  29, 2022   Thursday   03:07:21pm

news



whatsapp

ദോഹ: ലോക കപ്പ് സന്ദർശകർക്ക് യാത്ര ചെയ്യുന്നതിന് മുമ്പ് കോവിഡ് ടെസ്റ്റ് നിർബന്ധമാണെന്ന് ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

പുറപ്പെടുന്നതിന് 48 മണിക്കൂർ മുമ്പ് എടുത്ത കോവിഡ് പി.സി.ആർ നെഗറ്റീവ് സെർട്ടിഫിക്കറ്റോ അല്ലെങ്കിൽ 24 മണിക്കൂർ മുമ്പ് എടുത്ത ആന്റിജൻ നെഗറ്റീവ് സെർട്ടിഫിക്കറ്റോ ചെക്ക് ഇൻ സമയത്തു് ഹാജരാക്കണം.

ആറ് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് കോവിഡ് സർട്ടിഫിക്കറ്റ് നിര്ബന്ധമില്ല.

മെഡിക്കൽ സെന്ററിൽ ടെസ്റ്റ് നടത്തണമെന്നും സെൽഫ് ടെസ്റ്റ് സ്വീകരിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി.. വാക്‌സിൻ എടുത്താലും ഇല്ലെങ്കിലും ക്വാറന്റൈൻ നിർബന്ധമില്ല. ഖത്തറിലെത്തിയാൽ ടെസ്റ്റ് നടത്തേണ്ടതില്ല.

ഖത്തറിൽ എത്തിയാൽ ഏഹ്തെറാസ് ആപ്പ് ഡൌൺലോഡ് ചെയ്യണം. ക്ലോസ്‌ഡ്‌ പബ്ലിക് സ്ഥലങ്ങളിൽ പ്രവേശിക്കാൻ ഏഹ്തെറാസ് ഗ്രീൻ സ്റ്റാറ്റസ് നിര്ബന്ധമാണ്.

ആരോഗ്യ കേന്ദ്രങ്ങളിലും പബ്ലിക് ട്രാൻസ്‌പോർട് ഉപയോഗിക്കുമ്പോഴും മാസ്ക് നിർബന്ധമാണ്.

Comments


Page 1 of 0