// // // */
ഈയുഗം ന്യൂസ്
September 28, 2022 Wednesday 11:58:36am
ദോഹ: ഇസ്ലാമിക പണ്ഡിതനും വാഗ്മിയുമായ സുബൈർ മൗലവി (56) ഖത്തറിൽ വാഹനാപകടത്തിൽ മരിച്ചു. കോഴിക്കോട് കൊടിയത്തൂർ ചെറുവാടി സ്വദേശിയാണ്.
ഖത്തറിലെ പ്രമുഖ വ്യവസായി ഏബിൾ ഗ്രൂപ്പ് ചെയർമാൻ സിദ്ധീഖ് പുറായിലിൻ്റെ സഹോദരനാണ്. സോഷ്യൽ ഫോറം സജീവ പ്രവർത്തകനാണ്. മതാർ ഖദീമിൽ ഏബിൾ ഇലക്ട്രിക്കൽസ് എന്ന സ്ഥാപനം നടത്തി വരികയായിരുന്നു.
ഇന്നലെ അസർ നമസ്ക്കാരത്തിന് ശേഷം അന്തരിച്ച ആഗോള ഇസ്ലാമിക പണ്ഡിതൻ ഡോ: യൂസുഫ് അൽ ഖറദാവിയുടെ ജനാസ ചടങ്ങ് കഴിഞ്ഞ് മടങ്ങുന്നതിനിടെ വാഹനമിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുബൈർ മൗലവിയെ ഹമദ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
സലീനയാണ് ഭാര്യ. മകൾ: സഹൽ (ദുബയ്) സഈദ്, നിഷ, റുഷ്ദ, മരുമകൾ: മുന (കൊണ്ടോട്ടി ) ഹമദ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടു പോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.