// // // */ E-yugam


ഈയുഗം ന്യൂസ്
September  22, 2022   Thursday   01:46:49pm

news



whatsapp

ദോഹ: ഹയ്യ കാർഡ് ലഭിച്ചവർ ടിക്കറ്റ് എടുക്കാത്ത ഫുട്ബോൾ ആരാധകരെ ഖത്തറിലേക്ക് ക്ഷണിക്കാൻ പ്രത്യേകം ഫീസ് നൽകണമെന്ന് അധികൃതർ അറിയിച്ചു.

ടിക്കറ്റില്ലാത്ത ക്ഷണിക്കപ്പെട്ട ആരാധകർ ഖത്തറിൽ പ്രവേശിക്കുന്നതിന് മുമ്പ് 500 റിയാൽ ഫീസ് ഹയ്യ ആപ്പിലൂടെ അടക്കണമെന്ന് സുപ്രീം കമ്മിറ്റി സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു.

ഹയ്യ കാർഡുള്ളവർക്ക് ടിക്കറ്റില്ലാത്ത മൂന്ന് പേരെ ഖത്തറിലേക്ക് ക്ഷണിക്കാവുന്നതാണ്. പന്ത്രണ്ട് വയസ്സിന് താഴെയുള്ളവർ ഫീസ് നൽകേണ്ടതില്ല.

വേൾഡ് കപ്പ് ടിക്കറ്റ് വിൽപ്പനയുടെ അവസാന ഘട്ടം പ്രഖ്യാപിക്കുന്നതോടെ ഈ സേവനം ലഭ്യമാകും.

Comments


Page 1 of 0