// // // */ E-yugam


ഈയുഗം ന്യൂസ്
September  21, 2022   Wednesday   06:59:28pm

news



whatsapp

ദോഹ: ലോക കപ്പ് ടൂർണമെന്റിന്റെ എല്ലാ മത്സരങ്ങളും കാണാൻ ഒരു ഭാഗ്യശാലിക്ക് അവസരം ലഭിക്കും.

എല്ലാ സ്റ്റേഡിയങ്ങളും അടുത്ത് സ്ഥിതിചെയ്യുന്നതിനാൽ ഒരാൾക്ക് എല്ലാ 64 മാച്ചുകളും കാണാൻ കഴിയുന്ന അപൂർവം ലോക കപ്പുകളിൽ ഒന്നായിരിക്കും ഖത്തർ വേൾഡ് കപ്പ്.

"ഒരു ഭാഗ്യശാലിക്ക് എല്ലാ മാച്ചുകളും കാണാൻ ഞങ്ങൾ അവസരം ഒരുക്കും എന്നറിയിക്കുന്നതിൽ വലിയ സന്തോഷമുണ്ട്. എട്ട് സ്റ്റേഡിയങ്ങളിലെയും അപൂർവ അനുഭവങ്ങൾ ജനങ്ങളുമായി പങ്കുവെക്കാൻ കഴിയുന്ന സോഷ്യൽ മീഡിയ ഉപയോഗത്തിൽ പ്രാവീണ്യം നേടിയ ഒരു ഫുട്ബോൾ ആരാധകനാണ് ഈ അവസരം ലഭിക്കുക," സുപ്രീം കമ്മിറ്റി കമ്മ്യുണിക്കേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഫത്മ അൽ നുഐമി പറഞ്ഞു.

അവസരം ലഭിക്കാൻ താല്പര്യമുള്ളവർ അപേക്ഷയുടെ കൂടെ പത്തു മുതൽ 60 സെക്കൻഡ് വരെയുള്ള സ്വയം പരിചയപ്പെടുത്തുന്ന വീഡിയോ അയക്കണം. നിരവധി ആരാധകരുള്ള സോഷ്യൽ മീഡിയ താരങ്ങൾക്കാണ് മുൻഗണന.

മത്സരത്തിലെ വിജയിക്ക് മടക്കയാത്രക്കുള്ള ടിക്കറ്റും സൗജന്യ ഹോട്ടൽ താമസവും ഭക്ഷണവും ട്രാൻസ്പോർട്ടും ടിക്കറ്റും ലഭിക്കും.

ഓരോ മാച്ചിലും സുപ്രീം കമ്മിറ്റി പ്രതിനിധിയും മറ്റു സോഷ്യൽ മീഡിയ താരങ്ങളും വിജയിയെ അനുഗമിക്കും.

Comments


   shamsudeen

   shameerali

   Mohammed Shibili

   33653340

   how it possible some times two match same time group last matchs . Then wt happan

   ABDUL MUJIB SAADI

   55282194

   hloooooo

   rafeeqck

Page 1 of 1