// // // */ E-yugam


ഈയുഗം ന്യൂസ്
September  21, 2022   Wednesday   12:58:06pm

news



whatsapp

ദോഹ: നവംബർ ഒന്ന് മുതൽ ഡിസംബർ 23 വരെ സന്ദർശകർക്ക് ഖത്തറിൽ പ്രവേശനം ഉണ്ടായിരിക്കില്ലെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ലോക കപ്പ് സമയത്തു് ഖത്തറിലെത്തുന്നവരുടെ എണ്ണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്ന് മന്ത്രാലയം ഒരു പത്രക്കുറിപ്പിൽ അറിയിച്ചു.

ഹയ്യ കാർഡ് ഉള്ളവർക്ക് നവംബർ ഒന്ന് മുതൽ ഡിസംബർ 23 വരെ രാജ്യത്ത് പ്രവേശിക്കാമെന്നും ജനുവരി 23 വരെ രാജ്യത്ത് താമസിക്കാമെന്നും മന്ത്രാലയം പറഞ്ഞു.

ഖത്തർ പൗരന്മാർക്കും താമസക്കാർക്കും ഗൾഫ് പൗരന്മാർക്കും ജോലി വിസയുള്ളവർക്കും ഇത് ബാധകമല്ല.

Comments


Page 1 of 0