// // // */ E-yugam


ഈയുഗം ന്യൂസ്
September  21, 2022   Wednesday   11:52:20am

news



whatsapp

ദോഹ: ലോക കപ്പ് ടൂർണമെന്റ് ബസ്സുകൾ ട്രയൽ റൺ നടത്തുന്നതിനാൽ സ്റ്റേഡിയങ്ങൾക്ക് സമീപവും ചുറ്റുമുള്ള റോഡുകളിലും ഗതാഗതക്കുരുക്കിന് സാധ്യത. ഇന്നും നാളെയുമാണ് ബസ്സുകളുടെ പരീക്ഷണ ഓട്ടം.

"വിവിധ ഭാഗങ്ങളിൽ നിന്ന് വരുന്ന ബസ്സുകൾ സ്റ്റേഡിയങ്ങളിലേക്ക് നീങ്ങുന്നതിനാൽ ഇന്നും നാളെയും സ്റ്റേഡിയങ്ങൾക്ക് സമീപം തിരക്ക് അനുഭവപ്പെടും," സുപ്രീം കമ്മിറ്റി ട്വിറ്ററിൽ കുറിച്ചു.

അഹ്മദ് ബിൻ അലി സ്റ്റേഡിയം, ഖലീഫ ഇന്റർ നേഷണൽ സ്റ്റേഡിയം, അൽ തുമാമ സ്റ്റേഡിയം, അൽ ബൈത്ത് സ്റ്റേഡിയം എന്നിവിടങ്ങളിൽ ഇന്നും അൽ ജനൂബ് സ്റ്റേഡിയം, 974 സ്റ്റേഡിയം, എജുകേഷൻ സിറ്റി സ്റ്റേഡിയം, ലുസൈൽ സ്റ്റേഡിയം എന്നിവിടങ്ങളിൽ നാളെയുമാണ് ബസ്സുകളുടെ ട്രയൽ റൺ നടക്കുക.

പരീക്ഷണ ഓട്ടത്തിന്റെ വീഡിയോ മുവാസലാത് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചു.

ഏകദേശം 14,000 ജീവനക്കാരുടെ നേതൃത്വത്തിൽ 2,300 ബസ്സുകൾ നിരത്തിലിറങ്ങുമെന്നും മുവാസലാത് പറഞ്ഞു. സൂഖ് വാഖിഫ്, ഫിഫ ഫാൻ ഫെസ്റ്റിവൽ, വെസ്റ്റ് ബേ, ബർവാ മതിനത്ന, ബാർവാ അൽ ജനൂബ് എന്നീ ഡിപ്പോകളിൽ നിന്നാണ് ബസ്സുകൾ പുറപ്പെടുക.

Comments


Page 1 of 0